Search

mahonnathan

Slide - Knownabi

JA slide show
നബി (സ്വ) യെ അറിയുക PDF Print E-mail

പഠന-ക്വിസ്‌-പ്രബന്ധ മല്‍സരങ്ങള്‍
2011 ജൂണ്‍-ഡിസംബര്‍



മുഹമ്മദ്‌ നബി (സ്വ)യെ യഥാരൂപത്തില്‍ പൊതുസമൂഹത്തിന്‌ പരിചയപ്പെടുത്തുന്നതിനും അദ്ദേഹത്തെക്കുറിച്ച്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുന്നതിനുംവേണ്ടി സംവിധാനിക്കപ്പെട്ടതാണ്‌ ഈ മല്‍സരങ്ങള്‍. വിശദവിവരങ്ങളാണ്‌ താഴെ:

1. 2011 ജൂണ്‍ മാസം മുതല്‍ ഡിസംബര്‍ വരെയുള്ള ഏഴുമാസത്തെ സ്നേഹസംവാദം മാസികയില്‍ നബി (സ്വ)യെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കും. പ്രസ്തുത ലേഖനങ്ങള്‍ www.muhammadnabi.info, www.snehasamvadam.com  എന്നീ വെബ്സൈറ്റുകളിലും ലഭ്യമായിരിക്കും.

2. ഓരോ മാസത്തെയും ലേഖനങ്ങള്‍ മനസ്സിരുത്തി വായിക്കുന്നവരെ ഉദേശിച്ചുകൊണ്ടുള്ളതാണ്‌ മല്‍സരങ്ങള്‍. ഓരോ ലക്കത്തിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളെ ആസ്പദമാക്കിയുള്ള ഒരു ചോദ്യാവലി അടുത്ത ലക്കം സ്നേഹസംവാദത്തില്‍ പ്രസിദ്ധീകരിക്കും. ലേഖനങ്ങള്‍ കൃത്യമായിവായിക്കുന്നവര്‍ക്ക്‌ എഴുപ്പത്തില്‍ മറുപടിയെഴുതാന്‍ കഴിയുന്നവയായിരിക്കും ചോദ്യങ്ങള്‍. പ്രസ്തുത ചോദ്യക്കടലാസ്‌ ഓരോ മാസവും ഒന്നാം തിയ്യതി www.muhammadnabi.info, www.snehasamvadam.com എന്നീ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കും. ഒന്നാം തിയ്യതിക്കു മുമ്പ്‌ മാസിക ലഭിക്കാത്തവര്‍ക്ക്‌ വെബ്സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്‌.

3. ഓരോ ലക്കത്തിലേയും ലേഖനങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങള്‍ അടുത്തലക്കത്തിലെ സ്നേഹസംവാദത്തിലാണുണ്ടാവുക; അടുത്തമാസം ഒന്നാം തിയ്യതി വെബ്സൈറ്റുകളിലൂടെയും ഇത്‌ ലഭിക്കും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പ്രസ്തുത മാസം ഏഴാം തിയ്യതിക്കകം അതില്‍ കൊടുത്തിട്ടുള്ള വിലാസത്തില്‍ എത്തിക്കുകയോ വെബ്സൈറ്റിലുള്ള വിലാസത്തില്‍ അയക്കുകയോ ചെയ്യേണ്ടതാണ്‌. ഓരോ മാസവും 7​‍ാം തിയ്യതി ഇന്ത്യന്‍ സമയം രാത്രി 7 മണിവരെ ലഭിക്കുന്ന ഉത്തരങ്ങള്‍ മാത്രമേ മല്‍സരത്തിനായി പരിഗണിക്കുകയുള്ളൂ.

4. ശരിയുത്തരം അയക്കുന്നവരില്‍ നിന്ന്‌ നറുക്കെടുപ്പിലൂടെയാണ്‌ വിജയികളെ തീരുമാനിക്കുക. ലാപ്ടോപ്പുകള്‍, മൊബെയില്‍ ഫോണുകള്‍, സ്വര്‍ണാഭരണങ്ങള്‍, ഇലക്ട്രോണിക്ക്‌ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ വിജയികള്‍ക്ക്‌ നല്‍കുന്നതാണ്‌. ഓരോ ലക്കത്തിലേയും സമ്മാനങ്ങള്‍ എന്തൊക്കെയാണെന്ന്‌ അതാതുലക്കങ്ങളിലെ സ്നേഹസംവാദങ്ങളില്‍ വായിക്കാവുന്നതാണ്‌.

5. മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്‌. പങ്കെടുക്കുന്ന അമുസ്ലിംകള്‍ക്ക്‌ പ്രത്യേകമായ സമ്മാനങ്ങള്‍ നല്‍കും. വിശദവിവരങ്ങള്‍ അതതു ലക്കങ്ങളിലെ സ്നേഹസംവാദത്തില്‍ വായിക്കാവുന്നതാണ്‌.

6. സമ്മാനാര്‍ഹരുടെ പേര്‌ സ്നേഹസംവാദത്തില്‍ പ്രസിദ്ധീകരിക്കും. നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ സംഘടിപ്പിക്കുന്ന പൊതുവേദികളില്‍ വെച്ചായിരിക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുക.

7. ഏഴു ലക്കങ്ങളിലുമുള്ള ചോദ്യങ്ങളോട്‌ പ്രതികരിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരു ഓണ്‍ലൈന്‍ ക്വിസ്‌ മല്‍സരം 2012 ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിക്കും. അതിലെ വിജയികള്‍ക്ക്‌ മോട്ടോര്‍ ബൈക്കുകള്‍, സ്കൂട്ടറുകള്‍, സ്വര്‍ണാഭരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയാണ്‌ സമ്മാനങ്ങളായി നല്‍കുക. ഇതിലും പങ്കെടുക്കുന്ന അമുസ്ലിംകള്‍ക്ക്‌ പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. വിശദവിവരങ്ങള്‍ സ്നേഹസംവാദത്തില്‍ നിന്ന്‌ വായിക്കാവുന്നതാണ്‌.

8. ഏഴു ലക്കങ്ങളിലുമുള്ള ചോദ്യങ്ങളോട്‌ പ്രതികരിക്കുന്ന എഴുതാന്‍ കഴിവുള്ളവര്‍ക്കായി 2012 മാര്‍ച്ച്‌ മാസത്തില്‍ ഒരു പ്രബന്ധമല്‍സരം സംഘടിപ്പിക്കും. ഏറ്റവും നല്ല പ്രബന്ധത്തിന്‌ ഒരു കാറാണ്‌ സമ്മാനമായി നല്‍കുക. മോട്ടോര്‍ ബൈക്കുകള്‍, സ്കൂട്ടറുകള്‍, ആഭരണങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളുമുണ്ടാവും. വിശദവിവരങ്ങള്‍ സ്നേഹസംവാദത്തില്‍ പ്രസിദ്ധീകരിക്കും, ഇന്‍ശാ അല്ലാഹ്‌.

പഠനത്തിനും പരീക്ഷയ്ക്കും മല്‍സരത്തിനുമായി ഒരുങ്ങുക. 2011 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള 'സ്നേഹസംവാദ' ലക്കങ്ങള്‍ മുടങ്ങാതെ വായിക്കുക; പ്രതികരിക്കുക. നബി (സ്വ)യെ അറിയാനും അറിയിക്കുവാനും അങ്ങനെ ആ മഹദ്‌ വ്യക്തിത്വത്തോടൊപ്പം സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂടുവാനും, നാഥാ... നീ ഞങ്ങളെ അനുഗ്രഹിക്കേണമേ... (ആമീന്‍)

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH