Search

mahonnathan

Slide - in Bible

JA slide show
തെരഞ്ഞെടുക്കപ്പെട്ട ദാസന്‍ Print E-mail

ഒരുപാട് പ്രവചനങ്ങളുള്ള ഒരു പഴയ നിയമ ഗ്രന്ഥമാണ് യെശയ്യാവിന്റെ പുസ്തകം. ഈ പുസ്തകത്തിന്റെ നാല്‍പത്തിരണ്ടാം അ ധ്യായത്തില്‍ പ്രസിദ്ധമായ ഒരു പ്രവചനമുണ്ട്. വരാനിരിക്കുന്ന ഒരു ദൈവദൂതനെകുറിച്ചുള്ളതാണ് ഈ പ്രവചനം. ഇത് യേശുവിനെ കുറിച്ചുള്ളതാണെന്ന് വരുത്തി തീര്‍ക്കുന്നതിനു വേണ്ടിയാണ് സുവിശേഷ കര്‍ത്താവായ മത്തായി ശ്രമിച്ചിരിക്കുന്നത് (മത്തായി 12:18-21). എന്നാല്‍ വളരെ ദീര്‍ഘമായി ഈ പ്രവചനം ശ്രദ്ധിച്ചു പഠിച്ചാല്‍ ഇത് യേശുവിനെ സംബന്ധിച്ചല്ലെന്ന് സുതരാം വ്യക്തമാകും.

‘ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍: എന്റെ ഉള്ളം അയാളില്‍ പ്രസാദിച്ചിരിക്കുന്നു; ഞാന്‍ എന്റെ ആത്മാവ് അയാളില്‍ നിക്ഷേപിച്ചിരിക്കുന്നു; അയാള്‍ ജന ങ്ങളുടെമേല്‍ നീതി നടത്തും. അയാള്‍ ഭൂമിയില്‍ നീതി സുസ്ഥാപിതമാക്കുംവരെ പരാജയപ്പെടുകയില്ല; നിരാശപ്പെടുകയുമില്ല, ദ്വീപുകള്‍ അയാളുടെ നിയമത്തിനുവേണ്ടി കാത്തിരിക്കുന്നു’ (യെശയ്യാ 42:1-4).

യേശുവല്ല
ഈ വചനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ദൈവദൂതനെകുറിച്ചാണല്ലോ പ്രതിപാദിക്കുന്നത്. ദൈവത്തിന്റെ ഉള്ളം പ്രസാദിച്ച ദൈവദാസന്‍ ആരാണ്? എന്ന പ്രശ്നം ബൈബിള്‍ പണ്ഡിതന്മാരുടെ ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. മത്തായി ഈ വചനങ്ങള്‍ ആവര്‍ ത്തിച്ചുകൊണ്ട് യേശുവില്‍ ഇവ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇതിലെ പ്രവചനം യേശുവിനെ സംബന്ധിച്ച് തന്നെയാണെന്ന അഭിപ്രായത്തിലാണ് അവരെല്ലാം എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ദൈവദാസനെന്ന് ഇ വിടെ പ്രയോഗിച്ചിരിക്കുന്നത് യേശുവിനെ സംബന്ധിച്ചല്ലെന്ന് മന സ്സിലാക്കുവാന്‍ ഏറെ പ്രയാസപ്പെടേണ്ടതൊന്നുമില്ല. ‘അയാള്‍ ജനതകളുടെ മേല്‍ നീതി നടത്തും’ എന്ന വചനം മത്തായി ഉദ്ധരിച്ചപ്പോള്‍ ‘അവന്‍ വിജാതീയരോട് ന്യായവിധി പ്രഖ്യാപിക്കും’ (മത്തായി 12:18) എന്നായിട്ടുണ്ട്. മത്തായി തന്റെ സുവിശേഷമെഴുതുന്ന കാലത്ത് യെശയ്യാവിന്റെ പുസ്തകത്തില്‍ അങ്ങനെയായിരിക്കും രേഖപ്പെടുത്തിയിരുന്നതെന്നും പിന്നീട് പകര്‍ത്തിയെഴുത്തുകാരില്‍ ആരോ വരുത്തിയ കൈപ്പിഴ കാരണം ‘ജനതകളുടെ മേല്‍ നീതി നടത്തും’ എന്നായി മാറിയതാവാമെന്നും വാദിക്കാവുന്നതാണ്. അതെപോലെ യെശയ്യാവിന്റെ നടേ പറഞ്ഞ വചനത്തിലില്ലാത്ത ‘അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശകൊള്ളും’ (മത്തായി 12:21) എന്ന ഒരു വചനം കൂടി മത്തായി യെശയ്യാവില്‍ നിന്നെന്നപോലെ ഉദ്ധരിക്കുന്നുണ്ട്. ഈ വചനവും മുമ്പ് യെശയ്യാവിന്റെ പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് നഷ്ടപ്പെട്ടതാവാമെന്നും വാദിക്കാവുന്നതാണ്.

ഈ വാദങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ വചനങ്ങള്‍ യേശുവിനെ സംബന്ധിച്ചതാണെന്ന് പറയുവാന്‍ യാതൊരു പഴുതുമില്ലെന്നതാണ് വാസ്തവം. ഇസ്രായീല്യരിലേക്ക് വന്നവനാണ് താ നെന്ന് സ്വയം പ്രഖ്യാപിച്ച യേശു വിജാതീയരിലേക്ക് തന്റെ ദൌത്യം വ്യാപിപ്പിക്കുന്നതുപോലും അനുവദിച്ചിരുന്നില്ലെന്നാണ് സുവിശേഷങ്ങള്‍ വായിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ‘അവന്‍ വിജാതീയരോട് ന്യായവിധി നടത്തും’ എന്നും ‘അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശകൊള്ളും’ എന്നുമുള്ള വചനങ്ങള്‍ യേശുവിന്റെ കാര്യത്തില്‍ തീരെ അനുയോജ്യമല്ലെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.
‘അയാള്‍ ജനതകളുടെ മേല്‍ നീതി നടത്തും’ എന്നും ‘അയാള്‍ വിശ്വസ്തതാപൂര്‍വം നീതി നടത്തും; അയാള്‍ ഭൂമിയില്‍ നീതി സുസ്ഥാപിതമാകും വരെ പരാജയപ്പെടുകയോ നിരാശപ്പെടുകയോ ഇല്ല’ എന്നുമുള്ള വചനങ്ങളും തഥൈവ. യേശുവിന് തന്റെ ഭൂമിയിലുള്ള വാസസമയത്ത് ഇവിടെ നീതി നടത്തുവാന്‍ സാധിച്ചിട്ടില്ല. അദ്ദേഹം നീതിയിലധിഷ്ഠിതമായ ദൈവരാജ്യത്തെകുറിച്ച് പ്രസംഗിക്കുക മാ ത്രമാണ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ തളരാതെയും പരാജയപ്പെടാതെയും പടപൊരുതിക്കൊണ്ട് ഭുമിയില്‍ നീതിസ്ഥാപിക്കുവാ ന്‍ സാധിക്കുന്ന ദൈവദൂതനെകുറിച്ച പരാമര്‍ശം യേശുവിനെകുറിച്ചാകാന്‍ സാധ്യതയില്ല. ഇത് മനസ്സിലാക്കിയതുകൊണ്ട് തന്നെയായിരിക്കണം യെശയ്യാവിന്റെ ഈ പ്രവചനം യേശുവിനെകുറിച്ചാണെ ന്ന് സ്ഥാപിക്കുവാന്‍ ശ്രമിച്ച മത്തായി ‘അയാള്‍ വിശ്വസ്തതാപൂര്‍വം നീതി നടത്തും; അയാള്‍ ഭൂമിയില്‍ നീതി സുസ്ഥാപിതമാകുന്നതുവരെ പരാജയപ്പെടുകയോ നിരാശപ്പെടുകയോ ഇല്ല’ എന്ന വചനം സമര്‍ത്ഥമായി മൂടിവെച്ചത്. ഈ വചനം കൂടി ഉദ്ധരിച്ചാല്‍ ഈ പ്രവചനം ക്രിസ്തുവിനെ സംബന്ധിച്ചല്ലെന്ന വസ്തുത ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും.

മുഹമ്മദി(സ്വ)നെകുറിച്ച്
യെശയ്യാവിന്റെ പ്രവചനം മുഹമ്മദി(സ്വ)ന്റെ വ്യക്തിത്വത്തെ യും ദൌത്യത്തെയും കുറിച്ചുള്ളതാണെന്ന് പറയാന്‍ കുറെ ന്യായങ്ങളുണ്ട്. ഈ പ്രവചനം തുടങ്ങുന്നത് ‘ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍; എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍’ എന്ന് പറഞ്ഞുകൊണ്ടാണല്ലോ. എല്ലാ പ്രവാചകന്മാരും ദൈവദാസന്മാരും ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരുമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ മുഹമ്മദ് നബി(സ്വ)യെപോലെ ‘അബ്ദുഹു വ റസൂലുഹുല്‍ മുസ്തഫാ’ (അവന്റെ ദാസനും തെരഞ്ഞെടുക്കപ്പെട്ട ദൂതനും) എന്ന് പ്രത്യേകമായി മറ്റൊരു പ്രവാചകനും വിളിക്കപ്പെട്ടിട്ടില്ല. ‘ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍’ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക വ്യക്തിയെകുറിച്ചാണ് ഈ പ്രവചനമെന്നതിനാല്‍ ഇത് മുഹമ്മദ് നബി(സ്വ)യെ സംബന്ധിച്ചാണെന്ന് തീര്‍ച്ചയായും പറയാവുന്നതാണ്.

വിജാതീയരില്‍നിന്ന്
വിജാതീയരില്‍നിന്ന് വന്ന പ്രവാചകനാണ് മുഹമ്മദ് നബി (സ്വ). അദ്ദേഹം ന്യായവിധി പ്രഖ്യാപിച്ചത് വിജാതീയരോടായിരുന്നു. സാംസ്കാരികമായി പൂജ്യം ഡിഗ്രിയിലായിരുന്ന അറബികളെ എല്ലാ രംഗത്തും ഉന്നത ശീര്‍ഷരാക്കിയത് മുഹമ്മദ് നബി(സ്വ)യുടെ ആഗമനമായിരുന്നുവെന്ന് കാണാന്‍ കഴിയും. ‘അവന്‍ വിജാതീയരോട് ന്യായവിധി പ്രഖ്യാപിക്കും’ എന്നും ‘അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശകൊള്ളും’ എന്നുമുള്ള വചനങ്ങളുടെ പൂര്‍ത്തീകരണം നമുക്ക് മുഹമ്മദി(സ്വ)ലല്ലാതെ മറ്റാരിലും കാണാന്‍ കഴിയുന്നില്ല.

നീതി നിര്‍വഹിച്ചവന്‍
നീതിനിര്‍വഹണത്തിന്റെ ചില തത്വങ്ങള്‍ പഠിപ്പിക്കുകയല്ല മുഹമ്മദ് നബി(സ്വ) ചെയ്തത്. താന്‍ പഠിപ്പിച്ച തത്വങ്ങള്‍ നൂറുശതമാനം പ്രയോഗവല്‍കരിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതാണ് ചരിത്രത്തില്‍ അദ്ദേഹത്തെ അതുല്യനാക്കുന്നത്. നീതിനിഷ്ഠമായ ഒരു രാഷ്ട്രം സംസ്ഥാപിക്കുവാനും അത്തരം ഒരു രാഷ്ട്രം എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുവാനും സാധിച്ച പ്രവാചകനാണ് മുഹമ്മദ്(സ്വ) ഇസ്ലാമിക രാഷ്ട്രത്തിലെ നീതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ കണിശത പുലര്‍ത്തിയിരുന്നയാളായിരുന്നു അദ്ദേഹം. ‘എന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കില്‍ അവളുടെ കരം ഞാന്‍ ഛേദിക്കും’ എന്ന് പ്രഖ്യാപിക്കുകയും പക്ഷപാതമില്ലാതെ നീതി നടപ്പാക്കുകയും ചെയ്ത മുഹമ്മദ് നബി(സ്വ)യല്ലാത്ത മറ്റാരുടെ കാര്യത്തിലാണ് ‘അയാള്‍ വിശ്വസ്തതാപൂര്‍വം നീതി നടത്തും. അയാള്‍ ഭൂമിയില്‍ നീതി സുസ്ഥാപിതമാകും വരെ പരാജയപ്പെടുകയോ നിരാശപ്പെടുകയോ ഇല്ല’ എന്ന പ്രവചനം അന്വര്‍ത്ഥമായിരിക്കുന്നത്? മുഹമ്മദ് നബി(സ്വ)യുടെ ആഗമനമാണ് യെശയ്യാവിന്റെ പുസ്തകത്തില്‍ പ്രവചിക്കപ്പെട്ടിട്ടുള്ളതെന്ന് ഇക്കാര്യങ്ങളെല്ലാം സുതരാംവ്യക്തമാക്കുന്നുണ്ട്.

ദൈവത്തിന്റെ ഉള്ളം പ്രസാദിച്ച തെരഞ്ഞെടുക്കപ്പെട്ടവനെകുറിച്ച് യെശയ്യാവിന്റെ പുസ്തകത്തില്‍ പിന്നീട് പറയുന്ന കാര്യങ്ങളും പൂര്‍ണമായി മുഹമ്മദ് നബി(സ്വ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് കാണാന്‍ കഴിയും. പ്രവചനങ്ങള്‍ കാണുക: ‘ഞാനാണ് കര്‍ ത്താവ്, നീതിക്കായി ഞാന്‍ നിന്നെ വിളിച്ചു; ഞാന്‍ നിന്നെ കൈ പിടിച്ച് എടുത്ത് സംരക്ഷിച്ചു. ഞാന്‍ നിന്നെ ജനത്തിന് ഒരു ഉടമ്പടിയായി നല്‍കിയിരിക്കുന്നു. ജനതകള്‍ക്കുള്ള ഒരു വെളിച്ചം. ഇത് അന്ധന്റെ കണ്ണുകള്‍ തുറക്കാനും തടവറയില്‍നിന്ന് തടവുകാരെയും കാരാഗൃഹത്തില്‍ നിന്ന് അന്ധകാരത്തില്‍ ഇരിക്കുന്നവരെയും പുറത്തുകൊണ്ടുവരാനുമാണ്’ (യെശയ്യാ 42:6,7).

അന്ധകാരത്തില്‍നിന്ന് ജനങ്ങളെ വെളിച്ചത്തിലേക്ക് നയിക്കുകയും പൌരോഹിത്യവും കുട്ടിദൈവങ്ങളുമൊരുക്കിയ ബുദ്ധിപരമായ അടിമത്തത്തില്‍നിന്ന് ലോകത്തെ രക്ഷിക്കുകയും ചെയ്ത മുഹമ്മദ് നബി(സ്വ)യുടെ ദൌത്യത്തെക്കുറിച്ചാകാം ഈ പ്രവചനം സൂചന നല്‍കുന്നത്.

കേദാറിന്റെ സന്തോഷം
യെശയ്യാവിന്റെ പ്രവചനം മുഹമ്മദ് നബി(സ്വ)യെകുറിച്ച് തന്നെയാണെന്ന് വ്യക്തമാക്കുന്ന ഒരു വാക്യം കൂടിയുണ്ട്. അതിങ്ങനെയാണ്: ‘കര്‍ത്താവിന് ഒരു പുതിയ ഗാനം ആലപിക്കൂ. ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന് അവന്ന് സ്തുതി മുഴങ്ങട്ടെ. സമുദ്രവും അതുള്‍ക്കൊള്ളുന്ന സര്‍വ്വവും, ദ്വീപുകളും അവയിലെ നിവാസികളും അവന്ന് സ്തുതി പാടട്ടെ. മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരമുയര്‍ത്തട്ടെ. സേല നിവാസികള്‍ ആനന്ദപൂര്‍വം പാടട്ടെ. കൊടുമുടികളില്‍നിന്ന് അവര്‍ ആര്‍ത്തുവിളിക്കട്ടെ. അവന്‍ കര്‍ത്താവിന് മഹത്വമര്‍പ്പിച്ച ദ്വീപുകളില്‍ അവന്റെ സ്തുതി ഘോഷിക്കട്ടെ’. (യെശയ്യാ 42:10-12).

ഈ വചനത്തിലെ ‘മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങളും സ്വരമുയര്‍ത്തട്ടെ’ എന്ന ഭാഗം പ്രത്യേകം ശ്രദ്ധേയമാണ്. ഇസ്മാഈലിന്റെ പന്ത്രണ്ട് പുത്രന്മാരില്‍ ഒരാളാണ് കേദാര്‍ (ഉല്‍പത്തി 25:13). അറേബ്യന്‍ മരുഭൂമിയില്‍ വസിച്ചിരുന്ന ഇദ്ദേഹത്തിന്റെ പിന്‍മുറക്കാരെയാണ് കേദാരികള്‍ (ഗലറമൃശലേ) എന്ന് വിളിക്കുന്നത്. ബൈബിളില്‍ പല സ്ഥലത്തും അറബികളെകുറിച്ച് പറയുന്ന കേദാറിനെകുറിച്ച് പറയുന്നുണ്ട്. യെശയ്യാവിന്റെ പ്രവചനത്തില്‍ ‘കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങള്‍’ എന്നും ‘മരുഭൂമിയും അതിലെ നഗരങ്ങളും’ എന്നും പ്രയോഗിച്ചിരിക്കുന്നത് മൊത്തത്തില്‍ അറേബ്യയെ സുചിപ്പിക്കാനാണെന്ന് കരുതാവുന്നതാണ്. ‘കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങള്‍’ എന്ന പ്രയോഗത്തിന് അറേബ്യന്‍ ഗ്രാമങ്ങളെന്നല്ലാത്ത മറ്റൊരു അര്‍ത്ഥവും നല്‍കാനാവില്ലെന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ പക്ഷാന്തരമില്ല.

കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങള്‍ സ്വരമുയര്‍ത്തിയത് ആരുടെ ആഗമനത്തോടുകൂടിയാണെന്ന് പരിശോധിച്ചാല്‍ ഈ പ്രവചനത്തിന്റെ പൊരുളെന്താണെന്ന് വ്യക്തമാകും. ഇസ്മാഈലിന് ശേഷം മുഹമ്മദി(സ്വ)ന് മുമ്പായി അറബികള്‍ക്കിടയില്‍ മറ്റേതെങ്കിലും പ്രവാചകന്‍ വന്നതായി നമുക്ക് കാണാന്‍ കഴിയുന്നില്ല. യെശയ്യാവ് പ്രവചിച്ചത് യേശുവിനെ കുറിച്ചാണെന്ന മത്തായിയുടെ അഭിപ്രായം ഇവിടെ ഒരിക്കല്‍കൂടി അപ്രസക്തമായിത്തീരുന്നു. യേശുവിന്റെ ആഗമനത്തില്‍ ഒരിക്കല്‍പോലും കേദാര്‍ നിവസിക്കുന്ന ഗ്രാമങ്ങള്‍ ശബ്ദമുയര്‍ത്തിയിട്ടില്ല. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി ക്രിസ്തുമതത്തിന് കാര്യമായ സ്വാധീനമൊന്നും ചെലുത്താന്‍ കഴിയാത്തതായി നിലനില്‍ക്കുന്ന ലോകത്തിലെ ഏതാനും ചില പ്രദേശങ്ങളിലൊന്നാണ് അറേബ്യ. അവിടത്തെ ക്രിസ്തീയ ജനസംഖ്യ ചരിത്രത്തിലൊരിക്കല്‍ പോലും ഗണനീയമായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ കേദാര്‍ വസിക്കുന്ന ഗ്രാമങ്ങള്‍ ശബ്ദമുയര്‍ത്തിയ പ്രവാചകന്റെ ആഗമനത്തെകുറിച്ച പ്രവചനം ക്രിസ്തുവുമായി ബന്ധപ്പെടുത്തുന്നത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്.

ദൈവത്തിന്റെ ഉള്ളം പ്രസാദിച്ചിരിക്കുന്ന ദൈവദൂതന്റെ ആഗമനം മൂലം അറബികള്‍ ശബ്ദമുയര്‍ത്തുമെന്നാണല്ലോ ഈ പ്രവചനങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. പതിതരായിരുന്ന അറബികളെ ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ ഭിന്നതയുണ്ടാവുമെന്ന് തോന്നുന്നില്ല. കേദാറിന്റെ ഗ്രാമങ്ങളും മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദമുയര്‍ത്തിയ ദൈവദൂതനെകുറിച്ച യെശയ്യാവിന്റെ പ്രവചനം മുഹമ്മദ് നബി(സ്വ)യെകുറിച്ചാണെന്ന് നമുക്ക് ശങ്കലേശമില്ലാതെ പറയാന്‍ കഴിയും.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH