Search

mahonnathan

Slide - in Bible

JA slide show
അവകാശി Print E-mail

തന്റെ 147-ാം വയസില്‍ രോഗശയ്യയില്‍ കിടക്കുന്ന യാക്കോബ് തന്റെ പുത്ര പൌത്രാദികളെ വിളിച്ചുകൂട്ടി കുറെയധികം പ്രവചനങ്ങള്‍ നടത്തുന്നതായി ഉല്‍പത്തി പുസ്തകത്തിന്റെ നാല്‍പത്തി ഒന്‍പതാം അധ്യായത്തില്‍ നാം വായിക്കുന്നു. തന്റെ ഓരോ പുത്രന്മാര്‍ക്കും സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ച് എണ്ണിയെണ്ണി യാക്കോബ് പറയുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇതില്‍ അദ്ദേഹം നടത്തുന്ന വളരെ ശ്രദ്ധേയമായ ഒരു പ്രവചനമുണ്ട്. അതിങ്ങനെയാണ് മലയാളം ബൈബിളില്‍ കൊടുത്തിരിക്കുന്നത്: ‘അവകാശി വരുവോളം ചെങ്കോല്‍ യഹൂദായില്‍നിന്ന് ഒഴിഞ്ഞുപോകയില്ല. രാജദണ്ഡ് അയാളുടെ പാദങ്ങള്‍ക്കിടയില്‍നിന്ന് മാറുകയില്ല. ജനതകളുടെ വിധേയത്വം അയാളോടായിരിക്കും’. (ഉല്‍പത്തി49:10).

‘ഷിലോഹ്’ എന്നാല്‍
ഈ പ്രവചനത്തില്‍ ചെങ്കോലുകൊണ്ട് വിവക്ഷിക്കുന്നത് പ്രവാചകത്വവും രാജദണ്ഡുകൊണ്ടുദ്ദേശിക്കുന്നത് അധികാരവുമാണെന്നാണ് പണ്ഡിതന്മാരുടെ പക്ഷം. കുറെകാലം ചെങ്കോലിന്റെയും രാജദണ്ഡിന്റെയും ആളുകള്‍ തന്റെ പുത്രനായ യഹൂദയുടെ പരമ്പരയിലുള്ളവരായിരിക്കുമെന്ന് ദീര്‍ഘദര്‍ശനം നടത്തുകയാണ് ഇവിടെ യാക്കോബ് ചെയ്യുന്നത്. ദീര്‍ഘകാലം പ്രവാചകത്വവും രാജദണ്ഡും യഹൂദന്മാര്‍ക്കിടയിലായിരിക്കുമെങ്കിലും അത് അവരില്‍നിന്ന് അകന്നുപോകുന്ന ഒരു കാലവും വരാനിരിക്കുന്നുണ്ടെന്ന പ്രവചനവും ഈ വാക്യമുള്‍ക്കൊള്ളുന്നുണ്ട്. യഹൂദായില്‍ നിലനില്‍ക്കുന്ന പ്രവാചകത്വത്തിന്റെയും രാജദണ്ഡിന്റെയും കാലാവധി അവകാശിയുടെ ആഗമനംവരെ മാത്രമാണെന്നാണ് ഇവിടെ യാക്കോബ് പ്രവചിക്കുന്നത്.

ആരാണീ അവകാശി? ഈ വചനത്തില്‍ അവകാശിയെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ഷിലോഹ്’ (ടഒകഘഛഒ) എന്ന ഹിബ്രു പദത്തെയാണ്. പഴയ നിയമത്തില്‍ മറ്റെവിടെയും ഈ പദം ഒരു വ്യക്തിയെ കുറിക്കാനായി പ്രയോഗിക്കപ്പെട്ടിട്ടില്ലെന്നാണ് ബൈബി ള്‍ പണ്ഡിതന്മാര്‍ പറയുന്നത്.1 ആദ്യകാല ബൈബിള്‍ പ്രതികളിലെ ല്ലാം ഈ പദം പരിഭാഷപ്പെടുത്താതെ ‘ഷിലോഹ്’ എന്നുതന്നെ പ്രയോഗിക്കുകയായിരുന്നു ചെയ്തിരുന്നത്. സിറിയന്‍ പ്ശീത്താ ബൈബിള്‍ പതിപ്പിലാണ് ഈ പദത്തെ ആദ്യമായി ‘അതിന്റെ അവകാശി’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

പ്രവാചകത്വത്തിന്റെ ചെങ്കോലും അധികാരത്തിന്റെ രാജദണ്ഡും യഹൂദായില്‍നിന്ന് നീക്കിക്കളഞ്ഞുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ‘ഷിലോഹ്’ ആരാണ്? ഷിലോഹിനെകുറിച്ച യാക്കോബിന്റെ പ്രവചനത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.

1. ഷിലോഹിന്റെ ആഗമനത്തോടുകൂടിയാണ് ചെങ്കോലും അധി
കാരദണ്ഡും യൂദവംശത്തില്‍നിന്ന് നീക്കം ചെയ്യപ്പെടുക.
2. ഷിലോഹ് യൂദവംശത്തില്‍ പെട്ടവനായിരിക്കുകയില്ല.
3. ചെങ്കോലും അധികാരദണ്ഡും യൂദരിലാണുണ്ടായിട്ടുള്ളതെങ്കിലും പൊതുവെ അത് ഇസ്രായീല്യരുടേതായിട്ടാണ് പരിഗണിക്കപ്പെട്ടു പോന്നിട്ടുള്ളതെന്നതിനാല്‍ അത് നീക്കം ചെയ്യുന്ന വ്യക്തി ഇസ്രായീല്യനായിരിക്കുകയില്ല.

ഷിലോഹ് യേശുവല്ല
യഹൂദായില്‍ നിന്ന് ചെങ്കോലും അധികാരദണ്ഡും നീക്കം ചെ യ്യുന്നതിനുവേണ്ടി വന്ന ഷിലോഹ് യേശുവാണെന്ന് വാദിക്കപ്പെടാറുണ്ട്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഒന്നാമതായി യേശു ഒരു ഇസ്രായീല്യനാണ്. രണ്ടാമതായി യേശു യഹൂദായുടെ പുത്രപാരമ്പര്യത്തില്‍പെട്ടവനാണ്. മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന യേശു വംശാവലിയില്‍ യഹൂദായുണ്ടെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.1 യഹൂദനായ ക്രിസ്തുവിന്റെ ആഗമനത്തിലൂടെ എങ്ങനെയാണ് പ്രവാചകത്വവും രാജാധികാരവും യഹൂദരില്‍നിന്ന് നീക്കം ചെയ്യപ്പെട്ടുവെന്ന് പറയാന്‍ കഴിയുന്നത്? അപ്പോള്‍ ഷിലോഹ് യേശുവല്ലെന്ന കാര്യത്തില്‍ സംശയത്തിന്നകാശമില്ല. പിന്നെ ആരാണ് ഷിലോഹ്?


‘ഷിലോഹി’ന്റെ അര്‍ത്ഥം
ഷിലോഹ് എന്ന പദത്തെ പ്ശീത്താ ഭാഷാന്തരത്തിലാണ് ആദ്യമായി ‘അതിന്റെ അവകാശി’യെന്ന് പരിഭാഷപ്പെടുത്തിയതെന്ന് പറഞ്ഞുവല്ലോ. പ്രസ്തുത പരിഭാഷ നിര്‍വഹിച്ച വ്യക്തി, അവന്‍, അത് എന്നിങ്ങനെ അര്‍ത്ഥം വരുന്ന (മവെലൃ) എന്ന പദത്തിന്റെ ചുരുക്കമായ വെ ഉം അവന്റേതാണ് എന്നര്‍ത്ഥം വരുന്ന ഹീവ എന്ന പദവും കൂടിച്ചേര്‍ന്നാണ് ഷിലോഹ് എന്ന പദമുണ്ടായിരിക്കുന്നത് എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ പദത്തെ ‘അതിന്റെ അവകാശി’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.


ഇതല്ലാത്ത രണ്ട് സാധ്യതകള്‍ കൂടി ഷിലോഹ് എന്ന പദത്തിന്റെ വ്യുല്‍പത്തിയുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഷലാഹ് (വെമഹമവ) എന്ന പദത്തിന്റെ രൂപാന്തരമായിരിക്കാം ഷിലോഹ് എന്നതത്രെ ഇതിലൊന്ന്. അങ്ങനെയെങ്കില്‍ ഈ പദത്തിന് ‘സമാധാനപരം’, ‘ശാന്തം’, ‘വിശ്വസ്തം’ എന്നിങ്ങനെയുള്ള അര്‍ ത്ഥങ്ങളാണ് വരിക.


മൂന്നാമത്തെ സാധ്യത ഒരു കൈപ്പിശകിന്റേതാണ്. ഏതോ ഒരു തലമുറയില്‍ ഈ പദം പകര്‍ത്തിയെഴുതിയ വ്യക്തി അശ്രദ്ധ കാരണം അവസാനത്തെ അക്ഷരമായ ഹീറ്റിന്റെ (വലല) ന്റെ ഇടതുവശം വേര്‍പെടുത്തി എഴുതിയതുകാരം അത് (വശ)യായി മാറിയതായിരിക്കാം ഷിലോഹ് എന്ന പദം അവിടെ വരാനുള്ള കാരണമെന്ന് കരുതാനും ന്യായമുണ്ട്. ഷിലോഹിലെക്കുപകരം ആയിരുന്നുവെങ്കി ല്‍ അത് ഷാ’ലുഹ് (വെമഹൌവ) എന്നായിരിക്കും ഉച്ചരിക്കുക. ഇത് ഷാ’ലാഹ് (വെമഹമവ) എന്ന ക്രിയയില്‍ നിന്നുണ്ടായതാണ്. അയക്കുക, പ്രതിനിധീകരിക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ഷാലാഹില്‍ നിന്നുണ്ടായ ഷാ’ലുഹുകൊണ്ട് വിവക്ഷിക്കപ്പെട്ടത് അയക്കപ്പെട്ടവന്‍ അഥവാ ദൂതന്‍ എന്നായിരിക്കാനുള്ള സാധ്യതയാണ് മൂന്നാമതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


അവകാശി, സമാധാനകാംക്ഷി (അല്ലെങ്കില്‍ വിശ്വസ്തന്‍), ദൂതന്‍ എന്നിങ്ങനെ മൂന്ന് അര്‍ത്ഥങ്ങളിലേതെങ്കിലുമൊന്ന് ഉദ്ദേശിച്ചുകൊണ്ടായിരിക്കും യാക്കോബ് തന്റെ പുത്രന്മാരോട് യഹൂദയില്‍ പ്രവാചകത്വത്തെയും രാജാധികാരത്തെയും നീക്കിക്കളയുന്ന വ്യക്തിയെകുറിച്ച് പ്രവചിച്ചതെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയു ന്നത്.
ആരാണ് ‘ഷിലോഹ്’?


ഈ മൂന്ന് അര്‍ത്ഥങ്ങളിലേതു പരിഗണിച്ചാലും മുഹമ്മദ് നബി (സ്വ)യെകുറിച്ചാണ് യാക്കോബ് പ്രവചിച്ചതെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. മുഹമ്മദ് നബി(സ്വ) പ്രവാചകത്വലബ്ധിക്ക് മുമ്പു തന്നെ തന്റെ സമൂഹത്തില്‍ വിശ്വസ്തനായി അറിയപ്പെട്ടയാളായിരുന്നു. അദ്ദേഹത്തിന്റെ കഠിന വിരോധികളായി മാറിയ അറേബ്യന്‍ ബഹുദൈവാരാധകര്‍ പോലും വ്യക്തിയെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ വിശ്വസ്തതയെ ചോദ്യം ചെയ്തിരുന്നില്ല.


സമാധാനത്തിനുവേണ്ടി നിലകൊള്ളുകയും ഭൂമിയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കുന്നതിനുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത മുഹമ്മദ് നബി(സ്വ)യല്ലാതെ മറ്റാരാണ് ‘സമാധാനകാംക്ഷി’യെന്ന് വിളിക്കപ്പെടാന്‍ ശരിക്കും അര്‍ഹനാി ചരിത്രത്തിലുള്ളത്? ദൈവിക വചനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയും അതനുസരിച്ച് ജീവിച്ച് മാതൃക കാണിക്കുകയും ചെയ്ത മുഹമ്മദ് നബി(സ്വ)യെ ഉദ്ദേശിച്ചുകൊണ്ട് തന്നെയാവണം യാക്കോബ് ദൂതന്‍ എന്നാണ് പറഞ്ഞതെങ്കില്‍ അതെന്ന് വിചാരിക്കാവുന്നതാണ്.


അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമായി അയക്കപ്പെട്ട മുഹമ്മദ് നബി(സ്വ) പ്രവാചകത്വത്തിന്റെ യഥാര്‍ത്ഥ അവകാശിയെന്ന് വിളിക്കപ്പെടാന്‍ തീര്‍ച്ചയായും അര്‍ഹനാണല്ലോ. ഭൌതികമായ അധികാരശക്തി കരഗതമാക്കിയ മുഹമ്മദ്(സ്വ) രാഷ്ട്രീയ രംഗത്തെ നിസ്തുലനായ മാതൃകയായി മാറിയത് സുവിദിതമാണല്ലോ. ഇങ്ങനെ ‘ഷിലോഹ്’ എന്ന പ്രയോഗത്തിന് കല്‍പിക്കാവുന്ന ഏത് അര്‍ത്ഥം കല്‍പിച്ചാലും യാക്കോബിന്റെ പ്രവചനം മുഹമ്മദ് നബി (സ്വ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ടതായി കാണാനാവും.


യഥാര്‍ത്ഥത്തില്‍ പ്രവാചകത്വവും അധികാരവും യഹൂദ സമുദായത്തില്‍നിന്ന് നീക്കം ചെയ്യപ്പെട്ടത് മുഹമ്മദ് നബി (സ്വ)യോടെയാണല്ലോ. മുഹമ്മദ് നബി (സ്വ)ക്ക് മുമ്പത്തെ പേരെടുത്ത് പറയപ്പെട്ട പ്രവാചകന്മാരില്‍ അധികവും യഹൂദ സമുദായത്തില്‍പെട്ടവരായിരുന്നു. ഇസ്രായേല്‍ തറവാടിനെ നയിച്ച യേശുവരെയുള്ള എല്ലാ പ്രവാചകന്മാരും യഹൂദര്‍ തന്നെ. മുഹമ്മദ് നബി(സ്വ)യിലൂടെയാണ് ഈ അവസ്ഥക്ക് മാറ്റംവന്നത്. അവസാന നാളുവരെയുള്ളവര്‍ക്ക് മാതൃകയായ പ്രവാചകത്വത്തിന്റെ അവകാശി വന്നതോടുകൂടി യഹൂദരി ല്‍നിന്ന് ചെങ്കോലും രാജദണ്ഡും നീക്കം ചെയ്യപ്പെട്ടുവെന്ന് സാരം.

1. ഒരു സ്ഥലത്തിന്റെ നാമമെന്ന നിലയ്ക്ക് ‘ഷിലോഹ്’ എന്ന് ബൈബിളില്‍ പല സ്ഥലങ്ങളിലും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. (ഉദാ: ന്യായാ 21:19, 1ശാമു 1:9). എന്നാല്‍ഈ ഷിലോഹും ഉലപത്തി പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ട ഷിലോഹും തമ്മില്‍ പദപരമായ അന്തരം തന്നെയുണ്ട്.
(ടവശി),(ഥീറ),(ഘ’മാലറ),(വല) എന്നീ അക്ഷരങ്ങള്‍ ചേര്‍ന്നാണ് ഉല്‍
പത്തി പുസ്തകത്തിലെ ഷിലോഹ് എന്ന പദമുണ്ടായിരിക്കുന്നത്. ഷിലോഹ് എന്ന
സ്ഥലനാമം എഴുതുമ്പോള്‍ അതില്‍(ഥീറ) ചേര്‍ക്കാതെയാണ് എഴുതുന്നത്. ഉല്‍പ
ത്തി പുസ്തകത്തില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഷിലോഹ് ബൈബിളില്‍ മറ്റെവിടെ
യും പ്രയോഗിക്കപ്പെട്ടിട്ടില്ല.

1. ഈ വംശാവലികളിലുള്ള വൈരുദ്ധ്യം വിശദീകരിക്കാനായി ഒരാള്‍ യേശു മാതാവിന്റെയും മറ്റെയാള്‍ യേശു പിതാവിന്റെയും വംശാവലിയാണ് പ്രതിപാദിച്ചിട്ടുള്ളതെ ന്ന് വാദിക്കപ്പെടാറുണ്ട്. ഇത് ശരിയെങ്കില്‍ മാതാവിന്റെയും പിതാവിന്റെയും വംശ പ്രകാരം ക്രിസ്തു യഹൂദന്‍തന്നെ.

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH