Search

mahonnathan

Slide - in Bible

JA slide show
മോശെയെപോലുള്ള പ്രവാചകന്‍ Print E-mail

വരാനിരിക്കുന്ന പ്രവാചകനെകുറിച്ച് മോശെ പ്രവാചകനുണ്ടായ ഒരു ദൈവിക അരുളപ്പാടിനെകുറിച്ച് പഞ്ചഗ്രന്ഥത്തില് അവസാനത്തേതായ ആവര്‍ത്തന പുസ്തകത്തില് പറയുന്നുണ്ട്. അതിങ്ങനെയാണ്: ‘അപ്പോള് കര്‍ത്താവ് എന്നോട് അരുള് ചെയ്തു. അവര്പറഞ്ഞതെല്ലാം ശരിതന്നെ. നിന്നെപോലെ ഒരു പ്രവാചകനെ അവരുടെ സഹോദരന്മാരില്‍നിന്ന് അവര്‍ക്കായി ഞാന്‍ ഉയര്‍ത്തും.


ഞാന്‍ എന്റെ വചനങ്ങള് അയാളുടെ നാവില് നിവേശിപ്പിക്കും. ഞാന്‍ കല്‍പിക്കുന്നവയെല്ലാം അയാള് അവരോട് സംസാരിക്കും. അയാള് എന്റെ നാമത്തില് ഉച്ചരിക്കുന്ന എന്റെ വാക്കുകള് ചെവികൊള്ളാത്തവനോട് ഞാന്‍ തന്നെ കണക്ക് ചോദിക്കും. എന്റെ നാമത്തില് സംസാരിക്കാന്‍ ഞാന്‍ ആജ്ഞാപിച്ചിട്ടില്ലാത്ത ഒരു വാക്കെങ്കിലും സംസാരിക്കാന് മുതിരുകയോ മറ്റ് ദേവന്മാരുടെ നാമത്തില് സംസാരിക്കുകയോ ചെയ്താല് ആ പ്രവാചകന് മരിക്കും. ‘കര്‍ത്താവ് അരുള് ചെയ്യാത്ത വചനങ്ങള് ഞങ്ങള് എങ്ങനെ തിരിച്ചറിയും’ എന്ന് നീ ഹൃദയത്തില് പറയുമായിരിക്കും. ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില് സംസാരിച്ചിട്ട് ആ വചനം യാഥാര്‍ത്ഥ്യമാവാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താല് ആ വചനം കര്‍ത്താവ് അരുള് ചെയ്തതല്ല. പ്രവാചകന്‍ അത് തോന്ന്യാസമായി പറഞ്ഞതാണ്; നീ അയാളെ ഭയപ്പെടേണ്ടതില്ല”. (ആവര്‍ത്തനം 18:18-22) യഹോവയില് നിന്ന് മോശയ്ക്കുണ്ടായതായി പഴയ നിയമം പ്രതിപാദിക്കുന്ന ഈ അരുളപ്പാടില്‍നിന്ന് വരാനിരിക്കുന്ന മഹാപ്രവാചകനെ കുറിച്ച് താഴെ പറയുന്ന കാര്യങ്ങള് മനസ്സിലാക്കാം.

 

1) വരാനിരിക്കുന്ന പ്രവാചകന്‍ അദ്ദേഹത്തിന്റെ ജീവിതത്തിലും ദൌത്യത്തിലും മോശയെപോലെയുള്ളയാളായിരിക്കും.

2) അദ്ദേഹം ഇസ്രായീല്യരുടെ സഹോദന്മാര്‍ക്കിടയില് നിന്നാണ് ഉയര്‍ത്തപ്പെടുക.

3) അദ്ദേഹത്തിന്റെ നാവില് ദൈവിക വചനങ്ങളാണ് ഉണ്ടാവുക.

4) ദൈവം കല്‍പിക്കുന്നതാണ് അദ്ദേഹം തന്റെ ജനതയോട് സംസാരിക്കുക.

5) ദൈവിക നാമത്തിലാണ് അദ്ദേഹം സംസാരിക്കുക.

6) അദ്ദേഹം പ്രവചിക്കുന്ന കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായി പുലരും.

 

മോശെ പ്രവാചകനിലൂടെ കര്‍ത്താവ് നല്‍കിയ ഈ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിന് കാത്തിരിക്കുകയായിരുന്നു സദ്വൃത്തരായ യഹൂദര്. ഇസ്രായീലില് കുറെ പ്രവാചകന്മാര് വന്നു. അവരാരുംതന്നെ ‘മോശയെപോലുള്ള പ്രവാചകന്’ ആയിരുന്നില്ല. അവരുടെയെല്ലാം ദൌത്യം മോശയുടെ നിയമത്തില് നിന്ന് അകന്ന ഇസ്രായീല് മക്കളെ കര്‍ത്താവിന്റെ ആലയത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഇക്കാര്യം മോശയ്ക്ക് ദശാബ്ദങ്ങള് കഴിഞ്ഞ് രചിക്കപ്പെട്ട ആവര്‍ത്തന പുസ്തകത്തില് അതിന്റെ രചയിതാവ് വ്യക്തമാക്കുന്നുണ്ട്. ‘പിന്നീട് ഒരിക്കലും മോശയെപോലെ ഒരു പ്രവാചകന് ഇസ്രായേലില് ഉണ്ടായിട്ടില്ല’ (ആവര്‍ത്തനം 34:10).

 

മോശയെപോലുള്ള പ്രവാചകന് യേശുവല്ല

ഈ പ്രവചനത്തില് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് യേശുവാണെന്ന് അപ്പോസ്തല പ്രവര്‍ത്തനങ്ങളുടെ കര്‍ത്താവ് സ്ഥാപിക്കുവാന് ശ്രമിക്കുന്നുണ്ട്. (അപ്പോ പ്രവൃ. 3:22-26). ഇതിന്റെ അടിസ്ഥാനത്തില് മിഷനറിമാര് മോശയോട് ദൈവം നല്‍കിയ വാഗ്ദാനപ്രകാരം വന്ന പ്രവാചകന് യേശുവാണെന്ന് വാദിക്കാറുണ്ട്. അവര് പഞ്ചപുസ്തകങ്ങളുംപുതിയ നിയമ പുസ്തകങ്ങളും ഒരു താരതമ്യത്തിന് വിധേയമാക്കേണ്ടതാണ്. അപ്പോള് മോശയെയും യേശുവിനെയും കുറിച്ച് ബൈബിള് നല്‍കുന്ന ചിത്രങ്ങള് തമ്മിലുള്ള അന്തരം എന്തുമാത്രം ഭീമമാണെന്ന് മനസ്സിലാകും. സത്യത്തില്, ഒരര്‍ത്ഥത്തിലും മോശയെപോലുള്ള പ്രവാചകന്‍ എന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹനല്ല യേശുവെന്ന വസ്തുത ബൈബിള് ഒരാവര്‍ത്തി വായിക്കുന്ന ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്. ഒരു മനുഷ്യനെന്ന നിലയ്ക്കോ ഒരു പ്രവാചകനെന്ന നിലയ്ക്കോ ഒന്നുംതന്നെ യേശു മോശയോട് താരതമ്യം ചെയ്യാന്‍ വയ്യാത്ത വ്യക്തിത്വമുള്‍ക്കൊള്ളുന്ന ആളാണെന്നുള്ളതാണ് വാസ്തവം.

 

മോശയെ പോലെയുള്ള പ്രവാചകന്‍ യേശുവാണെന്ന് വരുത്തുന്നതിനുവേണ്ടി പഞ്ചപുസ്തകങ്ങളില് പറയുന്ന മോശെയുടെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങള് യേശുവിന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് ക്രിസ്തുമത പ്രചാരകന്‍ വാദിക്കാറുണ്ട്. മത്തായിയുടെ സുവിശേഷം നല്‍കുന്ന യേശുകഥയെയാണ് പ്രധാനമായും അവര് ഇതിനായി ഉപയോഗപ്പെടുത്താറുള്ളത്. എന്നാല് യാഥാര്‍ത്ഥ്യമെന്താണ്? പഴയ നിയമത്തിലെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണം യേശുവിലാണ് സംഭവിച്ചതെന്ന് വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടി സ്വന്തമായ ഒരു യേശുകഥ മെനഞ്ഞെടുത്തയാളാണ് മത്തായി. ഈ കഥയില് പറയുന്ന സംഭവങ്ങളില് പലതും യേശുവിന്റെ ജീവിതത്തില് ഉണ്ടായിട്ടുള്ളവയല്ലെന്ന വസ്തുത പണ്ഡിതന്മാര് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. സത്യത്തില്, പഴയ നിയമത്തില് യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതെന്ന് പറയാവുന്ന ഒരൊറ്റ പ്രവചനം പോലുമില്ല. ബൈബിള് പണ്ഡിതനായ റെയ്മണ്ട് ബ്രൌണ് എഴുതുന്നു: ‘ഒരു ‘മെസായനിക്’ വിമോചനത്തെക്കുറിച്ച് അവര് പഠിപ്പിച്ചിരുന്നുവെങ്കിലും നസ്രായനായ യേശുവിന്റെ ജീവിതത്തിലെ ഒറ്റ സംഭവം പോലും കൃത്യമായി അവര് പറഞ്ഞിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല’. (മിശിഹയുടെ ജനനം, പുറം9).

 

മോശക്കുശേഷം അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് സമാനമായ വ്യക്തിത്വവുമായി വന്ന ഒരു പ്രവാചകനെ മാത്രമെ നമുക്ക് ചരിത്രത്തില് കാണാന്‍ കഴിയുന്നുള്ളൂ. അത് മുഹമ്മദ (സ്വ)ല്ലാതെ മറ്റാരുമല്ല. ഒരു മനുഷ്യനെന്ന നിലയ്ക്കും പ്രവാചകനെന്ന നിലയ്ക്കും മോശയുടെ വ്യക്തിത്വവും മുഹമ്മദി (സ്വ)ന്റെ വ്യക്തിത്വവും എല്ലാ അര്‍ത്ഥത്തിലും സമാനത പുലര്‍ത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെ ‘നിന്നെ പോലെ ഒരു പ്രവാചകനെ അയയ്ക്കും’ എന്ന മോശെ പ്രവാചകനോടുള്ള വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്നത് മുഹമ്മദ് നബി (സ്വ)യില് മാത്രമാണെന്ന വസ്തുത നിഷേധിക്കാനാവില്ല.

 

(മോശ(അ), യേശു(അ), മുഹമ്മദ് (സ്വ) എന്നിവരുടെ ജീവിതത്തിന്റെയും ദൌത്യത്തിന്റെയും താരതമ്യത്തിന് അടുത്ത പുറത്തിലെ ചാര്‍ട്ട് പരിശോധിക്കുക)

 

മോശെ പ്രവാചകന് ദൈവം നല്‍കിയ വാഗ്ദാനത്തിന്റെ പൂര്ത്തീകരണം മുഹമ്മദി (സ്വ)ലൂടെയാണ് നിര്‍വഹിക്കപ്പെട്ടതെന്ന് പറയുന്നത് ആ രണ്ട് വ്യക്തികളുടെ ജീവിതത്തിന്റെയും ദൌത്യത്തിന്റെയും സമാനതകൊണ്ട് മാത്രമല്ല. പ്രത്യുത, ആ പ്രവചനത്തില് പ്രസ്താവിച്ചിരിക്കുന്ന മുഴുവന് കാര്യങ്ങള് മുഹമമദ് നബി (സ്വ)യില് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് വാസ്തവം.

 

ഇസ്രായീല്യരുടെ സഹോദരന്മാര്

അവരുടെ സഹോദന്മാര്‍ക്കിടയില് നിന്നാണ് നിന്നെപോലുള്ള പ്രവാചകനെ ഉയര്‍ത്തുകയെന്നാണല്ലോ മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനം. മോശെ പ്രവാചകന്റെ ജനതയായ ഇസ്രായീല്യരാണ് ഇവിടെ ‘അവര്’ എന്ന് പറയുന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇസ്രായീല്യരുടെ സഹോദന്മാര്‍ക്കിടയില്‍നിന്നാണ് ആ പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന പ്രവചനവും മുഹമ്മദ് നബി(സ്വ)യില് വളരെ സ്പഷ്ടമായി പൂര്‍ത്തീകരിക്കപ്പെടുന്നുണ്ട്. അബ്രഹാമിന്റെ മകനായ ഇസ്ഹാഖിന്റെ മകനാണ് ഇസ്രായീല് എന്ന് വിളിക്കപ്പെട്ട യാക്കോബ്. യാക്കോബിന്റെ സന്തതി പരമ്പരയാണ് ഇസ്രായീല്യര് എന്നറിയപ്പെട്ടത്. അബ്രഹാമിന്റെ മറ്റൊരു മകനായ ഇസ്മാഈലിന്റെ സന്തതികളാണ് അറബികള്. അങ്ങനെ നോക്കുമ്പോള് ഇസ്മാഈല്യര് അഥവാ അറബികള് ഇസ്രായീല്യരുടെ സഹോദരന്മാരാണ്. അറബികള്‍ക്കിടയില് നിന്നാണല്ലോ മുഹമ്മദി (സ്വ)ന്റെ ആഗമനമുണ്ടായത്. അവരുടെ സഹോദരന്മാര്‍ക്കിടയില്‍നിന്നാണ് മോശെയെപോലെയുള്ള പ്രവാചകന്റെ ആഗമനമുണ്ടാവുകയെന്ന ദൈവിക വാഗ്ദാനവും മുഹമ്മദ് നബി (സ്വ)യില് പൂര്‍ത്തീകരിക്കപ്പെടുന്നു.

 

നാവില് ദൈവവചനങ്ങള്

വരാനിരിക്കുന്ന മോശയെപോലെയുള്ള പ്രവാചകന്റെ മറ്റൊരു അടയാളമായി പറയുന്നത് ‘ഞാന്‍ എന്റെ വചനങ്ങള് അയാളുടെ നാവില് നിവേശിപ്പിക്കും’ എന്നാണല്ലോ. ദൈവിക വചനങ്ങളുടെ മാത്രം സമാഹാരമെന്ന് അവകാശപ്പെടാന് കഴിയുന്ന ഇന്ന് നില നില്‍ക്കുന്ന ഏകഗ്രന്ഥം വിശുദ്ധ ഖുര്‍ആനാണെന്ന കാര്യത്തില് സംശയമില്ല. മറ്റെല്ലാ ഗ്രന്ഥങ്ങളിലും വിശുദ്ധന്മാരുടെയോ ഋഷിമാരുടെയോ രചനകളുമുണ്ടെന്ന വസ്തുത അവയുടെ അപ്രമാദിത്വം സ്ഥാപിക്കാന് ശ്രമിക്കുന്നവര് തന്നെ സമ്മതിക്കുന്നതാണ്. ഖുര്‍ആനിലാകട്ടെ ദൈവിക വചനങ്ങള് മാത്രമാണുള്ളത്. മുഹമ്മദ് നബി (സ്വ) സ്വന്തമായി നിര്‍മിച്ച ഒരു വാക്കുപോലും ഖുര്‍ആനിലില്ല.

 

ഖുര്‍ആനിലെ അക്ഷരങ്ങളെല്ലാം മോശ പ്രവാചകന് കര്‍ത്താവ് തൌറാത്ത് നല്‍കിയതുപോലെ ലിഖിത രൂപത്തില് നല്‍കുകയല്ല ചെയ്തത്. മറിച്ച് ഗബ്രിയേല് മാലാഖ പ്രവാചകന്റെ അടുത്തുവന്ന് ദൈവവചനങ്ങള് ഓതിക്കേള്‍പ്പിക്കുകയായിരുന്നു. ആ വചനങ്ങള് തന്റെ നാവുകൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അഥവാ ദൈവം പലകകളിലാക്കിക്കൊണ്ടോ മറ്റ് രേഖകളാക്കിക്കൊണ്ടോ അല്ല മുഹമ്മദ് നബി (സ്വ)ക്ക് ബോധനങ്ങള് നല്‍കിയത്. മറിച്ച്, അദ്ദേഹത്തിന്റെ നാവിലേക്ക് ദൈവവചനങ്ങള് നിവേശിപ്പിക്കപ്പെടുകയായിരുന്നു. ‘ഞാന് എന്റെ വചനങ്ങള് അയാളുടെ നാവില് നിവേശിപ്പിക്കും’ എന്ന വചനവും മുഹമ്മദ് നബി (സ്വ)യില് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് സാരം.

 

‘ഞാന് കല്‍പിക്കുന്നതെല്ലാം അയാള് അവരോട് പറയും’ എന്നതാണല്ലോ മറ്റൊരു അടയാളം. മുഹമ്മദ് നബി (സ്വ) ദൈവിക കല്‍പനകള്‍ക്ക് അനുസൃതമായിട്ടായിരുന്നു സംസാരിച്ചിരുന്നത്. മുഹമ്മദ് നബി (സ്വ)യുടെ സംസാരങ്ങളെല്ലാം ദൈവിക ബോധനത്തിന് അനു സരിച്ചിട്ടായിരുന്നുവെന്ന കാര്യത്തില് സംശയമൊന്നുമില്ല. ഓരോ വിഷയങ്ങളിലും നാം സ്വീകരിക്കേണ്ട വിധിവിലക്കുകള് എന്തെല്ലാ മാണെന്ന ദൈവകല്‍പനകളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. അതുകൊണ്ടുതന്നെ ഈ അടയാളവും മുഹമ്മദ് നബി (സ്വ)യില് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

 

സംസാരം ദൈവികനാമത്തില്

വരാനിരിക്കുന്ന പ്രവാചകന് സംസാരിക്കുന്ന വാക്കുകള് ദൈവിക നാമത്തിലായിരിക്കുമെന്നാണ് മോശയോടുള്ള ദൈവിക വാഗ്ദാനത്തില് പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. ഇത് മുഹമ്മദ് നബി (സ്വ) യുടെ കാര്യത്തില് യോജിക്കുന്നതുപോലെ മറ്റാരുടെയും കാര്യത്തില് യോജിക്കുന്നില്ലെന്നതാണ് വാസ്തവം. ഓരോ കാര്യം പറയുമ്പോഴും ചെയ്യുമ്പോഴും ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്’ എന്നുച്ചരിച്ചുകൊണ്ടാണ് അദ്ദേഹം തുടക്കം കുറിച്ചിരുന്നത്. കരുണാവാരിധിയായ ദൈവത്തിന്റെ നാമത്തില് എല്ലാ കാര്യങ്ങളും തുടങ്ങണമെന്ന് തന്റെ അനുയായികളെ പഠിപ്പിക്കുകകൂടി ചെയ്തയാളാണ് മുഹമ്മദ് നബി (സ്വ). മറ്റൊരു പ്രവാചകന്റെ ചരിത്രത്തിലും ഇത്ര സുന്ദരമായ ഒരു പ്രാരംഭവാക്യം പഠിപ്പിച്ചതായി നമുക്ക് കാണാന് കഴിയുന്നില്ല.

 

വ്യാജപ്രവാചകനല്ല

മോശെയെപോലെയുള്ള പ്രവാചകനെന്ന് അവകാശപ്പെട്ടു കൊണ്ട് വരുന്ന വ്യാജ പ്രവാചകന്മാരെയും യഥാര്‍ത്ഥ പ്രവാചകനെയും തിരിച്ചറിയാന് കഴിയുന്നതിന് ഒരു അടയാളവും ആവര്‍ത്തന പുസ്തകത്തിലെ നടേ ഉദ്ധരിച്ച വാക്യത്തിലുണ്ട്. ആ പ്രവാചകന്റെ പ്രവചനങ്ങളൊന്നും തന്നെ പുലരാതിരിക്കുകയില്ലെന്നതത്രെ അത്. ഇതും മുഹമ്മദ് നബി (സ്വ)യില് പൂര്‍ണമായി യോജിക്കുന്നു. മുഹമ്മദ് നബി (സ്വ) തന്റെ ജീവിതകാലത്ത് നടത്തിയ പ്രവചനങ്ങളെല്ലാം ദൈവിക ബോധനപ്രകാരമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹ ത്തിന്റെ പ്രവചനങ്ങളൊന്നുപോലും പുലരാതിരുന്നിട്ടില്ല. റോമക്കാരുടെ വിജയം മുതല് ഇസ്ലാമിന്റെ ദിഗ്വിജയം വരെയുള്ള സംഭവങ്ങളെല്ലാം പ്രവാചകന് പ്രവചിച്ച സംഗതികളായിരുന്നുവല്ലോ. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും മോശെ പ്രവാചകനോടുള്ള ദൈവിക വാഗ്ദാനം പൂര്‍ണമായും മുഹമ്മദ് നബി (സ്വ)യില് പൂര്‍ത്തീകരിക്കപ്പെട്ടതായി കാണാന് കഴിയും.

 

മനുഷ്യനെന്ന നിലയില്

മനുഷ്യനെന്ന നിലയില്

 


മോശ (അ) യേശു (അ) മുഹമ്മദ് നബി (സ്വ)
ജനനം
പിതാവിന്റെയും മാതാവിന്റെയും സമ്പര്‍ക്കത്തില്‍നിന്നുള്ള സാധാരണ ജനനം പിതാവിന്റെയും മാതാവിന്റെയും സമ്പര്‍ക്കമില്ലാതെ അസാധാരണ ജനനം മോശ (അ) സാധാരണയുള്ള
ജനനം
കുടുംബജീവിതം
ഭാര്യയും മക്കളുമുണ്ടായിരുന്നു ഭാര്യയും മക്കളുമുണ്ടായിരുന്നില്ല മോശ (അ)  ഭാര്യയും മക്കളുമുണ്ടായിരുന്നു


താരതമ്യ വിഷയം മോശ (അ) ജനനം പിതാവിന്റെയും മാതാവിന്റെയും സമ്പര്‍ക്കത്തില്‍നിന്നുള്ള സാധാരണ ജനനം
കുടുംബജീവിതം ഭാര്യയും മക്കളുമുണ്ടായിരുന്നു ജീവിതാന്ത്യം സാധാരണ മരണം ഉത്തരവാദിത്തം പ്രവാചകനും തന്റെ ജനതയുടെ ഭരണാധികാരിയും
പഠിപ്പിച്ചുകൊടുത്ത തന്റെ ജനതക്കാവശ്യമായ നിയമങ്ങള് (ശരീഅത്ത്) പുതിയ വിധിവിലക്കുകള് ദൈവം ഇദ്ദേഹത്തിലൂടെ നല്‍കി പലായനം മദായിനിലേക്ക് പോകേണ്ടിവന്നു ദൈവികഗ്രന്ഥത്തിന്റെ ജീവിതകാലത്തുതന്നെ രേഖപ്പെ ക്രോഡീകരണം ടുത്തപ്പെട്ടു സ്വന്തം ജനതയുടെ മോശയുടെ നേതൃത്വം ആദ്യം
പ്രതികരണം തിരസ്കരിച്ചുവെങ്കിലും പിന്നീട് ഇസ്രായീല്യര് സ്വീകരിച്ചു എതിരാളികളും ഫറോവയുടെ ആളുകള് അദ്ദേഹ ശത്രുതയും ത്തെയും അനുയായികളെയും നശിപ്പിക്കാനായി അവസാനം വരെ ശ്രമിച്ചു. അവസാനം ഫറോവ നശിച്ചു. മോശ വിജയിച്ചു.

ശത്രുക്കള്‍ക്കെതിരില് ആത്മീയവും ഭൌതികവുമായ നേടിയ വിജയം വിജയമുണ്ടായി
)യേശു (അ മുഹമ്മദ് നബി (സ്വ)
പിതാവിന്റെ സമ്പര്‍ക്കമില്ലാതെ മോശയെപോലെ സാധാരണയുള്ള അത്ഭുതകരമായ ജനനം
അസാധാരണ ജനനം
ഭാര്യയും മക്കളുമുണ്ടായിരുന്നില്ല മോശെയെപോലെ സാധാരണ
ജനനം

പ്രവാചകന് മാത്രം മോശെയെപോലെ പ്രവാചകനും
തന്റെ ജനതയുടെ ഭരണാധികാരിയും
മോശയിലൂടെ നല്‍കപ്പെട്ട തന്റെ ജനതയ്ക്കാവശ്യമായ പുതിയ
നിയമങ്ങളനുസരിച്ച് ജീവിക്കുവാന് വിധിവിലക്കുകള് മോശയ്ക്ക് നല്‍കിയ
മാത്രംജനങ്ങളെ പഠിപ്പിച്ചു തുപോലെ ഇദ്ദേഹത്തിനും ദൈവം നല്‍കി
അങ്ങനെയൊന്നുമുണ്ടായിട്ടില്ല മദീനയിലേക്ക് പോകേണ്ടി വന്നു
രേഖപ്പെടുത്തപ്പെട്ടിട്ടില്ല മോശെയെപോലെ ജീവിതകാലത്ത്
തന്നെ രേഖപ്പെടുത്തപ്പെട്ടു.
ഇന്നുവരെ യേശുവിന്റെ ജനത മോശയുടേതുപോലെ മുഹമ്മദി (സ്വ)ന്റെ പൂര്‍ണമായി അദ്ദേഹത്തെ ജനതയും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ചിട്ടില്ല ആദ്യം തിരസ്കരിച്ചെങ്കിലും പിന്നെ
പൂര്‍ണമായി അംഗീകരിച്ചു.
അങ്ങനെയൊന്നുമുണ്ടായിട്ടില്ല ബഹുദൈവ വിശ്വാസികളായ അറബി
കള് അദ്ദേഹത്തെയും അനുയായികളെ
യും നശിപ്പിക്കാനായി രക്തച്ചൊരിച്ചി
ലുകളില് ഏര്‍പ്പെട്ടു. അവസാനം ബ
ഹുദൈവത്വം നശിച്ചു. മുഹമ്മദ് (സ്വ)
വിജയിച്ചു.
ആത്മീയ വിജയം മോശയെപോലെ ആത്മീയവും ഭൌതികവുമായ വിജയമുണ്ടായി

മോശ (അ), യേശു (അ), മുഹമ്മദ് (സ്വ) ജീവിതവും ദൌത്യവും ഒരു താരതമ്യ പഠനം ഇതില്‍നിന്ന് ‘മോശയെ പോലെയുള്ള പ്രവാചകന് മുഹമ്മദ് നബി (സ്വ) യാണെന്ന് സുതരാം വ്യക്തമാകുന്നു.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH