Search

mahonnathan

Slide - in Vedas

JA slide show
വ്യാസമഹര്‍ഷിയുടെ പ്രവചനം Print E-mail

വ്യാസമഹര്‍ഷിയും ഹൈന്ദവ ദര്‍ശനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ആചാര്യനും അവതാരവുമായി വ്യവഹരിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. പുരാണങ്ങളില്‍ പ്രധാനപ്പെട്ട  അഷ്ടാദശപുരാണങ്ങള്‍ വ്യാസന്റെ രചനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പതിനെട്ടണ്ണത്തില്‍ ഭാവി കാര്യങ്ങളെക്കുറിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്ന പുരാണമാണ് ഭവിഷ്യല്‍ പുരാണം. ഈ പുരാണത്തില്‍ മുഹമ്മദ് നബി(സ) യെക്കുറിച്ച് വ്യക്തമായ ചില പ്രവചനങ്ങളുണ്ട്. ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗപര്‍വ്വത്തില്‍ പറയുന്നത് കാണുക.

ഏത് സ്മിന്നന്തരേ മ്ളേഛ ആചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാദ:ഃ ശിഷ്യ ശാഖാ സമന്വിതം
(ഭവിഷ്യല്‍ പുരാണം: പ്രതിസര്‍ഗപര്‍വം മൂന്നാം കാണ്ഡം മൂന്നാം അധ്യായം ശ്ളോകം 5)

(അപ്പോള്‍ മഹാമദ് എന്ന പേരില്‍ വിദേശിയായ ഒരു ആചാര്യന്‍ തന്റെ അനുചരന്മാരോടുകൂടി പ്രത്യക്ഷപ്പെടും).

ഈ പ്രവചനത്തില്‍ 'മഹാമദ്' എന്നു തന്നെ പേരെടുത്തു പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതിന്നു ശേഷമുള്ള ശ്ളോകങ്ങള്‍ ഭോജരാജാവുമായി 'മഹാമദ്' എന്ന മഹാചാര്യനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ്. അത് നമുക്കിങ്ങനെ വായിക്കാം.

നൃപാശ്ചേവ മഹാദേവ മരുസ്ഥല നിവാസിനം
ഗംഗാജലൈശ്ച സംസ്നാപ്യം പഞ്ച ഗവ്യ സമന്വിതൈഃ
ചന്ദനാദിഭിരഭ്യര്‍ ച്യതുഷ്ടു വമനസാഹരം
ഭോജരാജ ഉവാച-സമസ്തെ ഗിരിജാനാഥാ
മരുസ്ഥല നിവാസിനേ
ത്രിപുരാ സുരനാശായബഹുമായാ പ്രവര്‍ത്തിനം
മ്ളേഛൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രുചിണൈ
ത്വം മാംഹി കിങ്കരം വിദ്ധി ശരണാര്‍ത്ഥം മുപാഗതം
(ശ്ളോകം 6 മുതല്‍ 8വരെ)

(ഭോജരാജാവ് ഗംഗാജലം കൊണ്ടും പഞ്ച ഗവ്യംകൊണ്ടും അദ്ദേഹത്തെ സ്നാനം ചെയ്യിച്ച് മുരുഭുനിവാസിയായ ആ മഹാദൈവദൂതന് നിഷ്കളങ്ക ഭക്തിയാവുന്ന പാരിതോഷികങ്ങള്‍ അടിയറ വയ്ക്കുകയും ഏറ്റവും വലിയ ആദരവ് പ്രകടിപ്പിക്കുകയും ചെയ്ത് പറയും, അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറേബ്യാ നിവാസി! അങ്ങയെ ഞാന്‍ വന്ദിക്കുന്നു. പിശാചിനെ നിഗ്രഹിക്കുവാനായി അങ്ങ് മഹത്തായ ഒരു ശക്തി തന്നെ സംഭരിച്ചുവെച്ചിട്ടുണ്ട്. മ്ളേഛന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം അങ്ങ് സുരക്ഷിതനായിരിക്കുന്നുവല്ലോ. അല്ലയോ സച്ചിദാനന്ദസ്വരൂപമേ, ഞാന്‍ അങ്ങയുടെ ഒരു സേവകന്‍ മാത്രമാണ്. അങ്ങയുടെ തൃപ്പാദങ്ങളില്‍ കിടക്കുന്ന ഒരുവനായി ഈയുള്ളവനെ സ്വീകരിച്ചാലും.)

വരാനിരിക്കുന്ന ആചാര്യന്റെ അനുയായികള്‍ക്കുള്ള അടയാളങ്ങളെക്കുറിച്ചു കൂടി വേദവ്യാസന്‍ പ്രവചിക്കുന്നുണ്ട്. അതിങ്ങനെയാണ്.

ലിംഗഛേദി ശിഖാഹിനഃ ശ്മശ്രുധാരി സുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമാം
വിന കൌെശലം ച വശവസ്തോ ഷാം ഭക്ഷയാ മതാമാം
മുസലേനൈവ സംസ്കാരഃ കുശൈരി ഭവിഷ്യതി
തസ്മാന്‍ മുസല വന്തോഹി ജാതയോ ധര്‍മ്മ ദുഷകാഃ
ഇതി പൈശാച ദര്‍മ്മശ്ച ഭവിഷ്യതി മയാകൃതഃ
(ശ്ളോകം 25 മുതല്‍ 28വരെ)

അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. അവര്‍ കുടുമ വെക്കുകയില്ല. അവര്‍ താടി വളര്‍ത്തും. അവര്‍ വിപ്ളവകാരികളും ജനങ്ങളോട് അത്യുച്ചത്തില പ്രാര്‍ത്ഥിക്കുവാന്‍ ഉല്‍ഘോഷിക്കുന്നവരുമായിരിക്കും. അവര്‍ പന്നിയെ ഒഴിച്ച് മറ്റു മിക്കമൃഗങ്ങളെയും ഭക്ഷിക്കും. ശുദ്ധിചെയ്യുവാന്‍ 'ദര്‍ഭ' ഉപയോഗിക്കുന്നതിന്നു പകരം സമരം ചെ.യ്ത് അവര്‍ പരിശുദ്ധരാവും. മതത്തെ മലിനപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതാകയാല്‍ മുസലേനൈവര്‍ എന്നപേരില്‍ അവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില്‍ നിന്നായിരിക്കും.)

ഈ പ്രവചനത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് മുഹമ്മദ്നബി(സ)യും അദ്ദേഹത്തിന്റെ അനുചരന്മാരുമാണെന്ന വസ്തുത സുവ്യക്തമാണ്.

ഒരു കാര്യം ഇവിടെ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. ഈപ്രവചനങ്ങളടങ്ങുന്ന ഭവിഷ്യല്‍ പുരാണത്തിന്റെ കോപ്പി ബോംബെ വെങ്കിടേശ്വര പ്രസ്സില്‍ അച്ചടിച്ചതാണെന്ന കാര്യം ഇത് ഉദ്ധരിച്ചിരിക്കുന്ന എ.എച്ച്. വിദ്യാര്‍ത്ഥി, യു. അലി എന്നിവര്‍ അവരുടെ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. (അ.ഒ. ഢശറ്യമൃവേശ & ഡ. അഹശ ങൌവമാാലറ ശി ജമൃശെ, ഒശിറൌ മിറ ആൌറവശ ടരൃശുൌൃല ജമഴല 36.) ഭവിഷ്യല്‍ പുരാണത്തിന്റെ ഒറിജിനല്‍ കോപ്പികള്‍ ഇന്ന് ഉപലബ്ധമല്ല. ഇപ്പോള്‍ പുറത്തിറങ്ങുന്ന പരിഭാഷകളില്‍ മിക്കതും പ്രസാകരുടെ ഇച്ഛാനുസരണം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് പുറത്തിറക്കുന്നതെന്നാണ് മനസ്സിലാവുന്നത്. അവയില്‍ ചിലവ മുഹമ്മദ് നബി(സ)യെ സംബന്ധിച്ച് വ്യാസമഹര്‍ഷി പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്ന ശ്ളോകങ്ങള്‍ അപ്പടി വിട്ടുകളയുകയാണ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ഇഷ്ടാനുസരണം പുരാതന ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുന്നതുതന്നെ തെറ്റാണെന്നിരിക്കെ, അവയില്‍ നിന്ന് മറച്ചുവെക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് മഹാപാമാണെന്ന്മാത്രം സൂചിപ്പിക്കട്ടെ.

ഭവിഷ്യല്‍ പുരാണത്തിന്റെ ആധികാരികതയെ നിഷേധിക്കുവാന്‍ ഹിന്ദുമത പണ്ഡിതന്മാര്‍ക്കൊന്നും കഴിയില്ല. അതുകൊണ്ടുതന്നെ, മുഹമ്മദ്നബി(സ)യെ സംബന്ധിച്ച് ഈ പുരാണത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പിന്നീട് അടുത്ത കാലത്ത് എഴുതിച്ചേര്‍ത്തതാണെന്നാണ് പലപ്പോഴും വാദിക്കപ്പെടാറുള്ളത്. ഇതില്‍ കഴമ്പില്ല. പുരാണങ്ങളില്‍ കടത്തിക്കൂട്ടുവാന്‍ മുസ്ലിംകള്‍ക്ക് ഏതായിരുന്നാലും കഴിയില്ലല്ലോ. സംസ്കൃതഭാഷാ പഠനവും വേദജ്ഞാന സമ്പാദനവും ബ്രാഹ്മണരുടെ മാത്രം കുത്തകയായി കരുതപ്പെട്ടിരുന്ന കാലത്ത് വിദേശികളായ മുസ്ലിംകളെ അവരുടെ ഇച്ഛപ്രകാരം തങ്ങളുടെ മതവിശ്വാസത്തിന് അനുഗുണമായ കാര്യങ്ങള്‍പുരാണങ്ങളില്‍ കടത്തിക്കൂട്ടുവാന്‍ ബ്രാഹ്മണര്‍ അനുവദിച്ചുവെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. മുഹമ്മദ് നബി(സ)യെകുറിച്ച് പരാമര്‍ശങ്ങള്‍ കടത്തിക്കൂട്ടുവാനായി ഭവിഷ്യല്‍ പുരാണത്തെക്കുറിച്ച് അറിയാവുന്ന പണ്ഡിതന്മാരെല്ല്#ാ#ം ഒരിടത്ത് ഒത്തുകൂടിയെന്ന് വിചാരിക്കുന്നതും ശുദ്ധ അസംബന്ധമല്ലാതെ മറ്റൊന്നുമല്ല അതുകൊണ്ടുതന്നെ  ഈ ഭാഗങ്ങള്‍ പ്രക്ഷിപ്തമാണെന്നു പറയുന്നത് തീരെ ന്യായീകരണമര്‍ഹിക്കുന്നില്ല.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH