Search

mahonnathan

Slide - in Vedas

JA slide show
സാമവേദത്തിലെ അഹമിധി Print E-mail

മുഹമ്മദ് നബി(സ)യെക്കുറിച്ചാകാന്‍ സാധ്യതയുള്ളതെന്ന രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്ന സാമവേദത്തിലെ ഒരു പരാമര്ശംര ഇങ്ങനെയാണ്.


അഹമിധി പിതു: പരിമേധാ മൃതസ്യജഗ്രഹ
അഹം സൂര്യ ഇവാ ജനി
(സാമവേദം: പൂര്വ്വാ ര്ച്ചിചകം, ഐന്ദ്രകാണ്ഡം, ചരുര്ത്ഥ ഖണ്ഡം, ശ്ളോകം-152)
(അഹ്മിധിന് പിതാവില്‍ നിന്ന് വേദജ്ഞാനം ലഭിച്ചു. ഈ വേദജ്ഞാനങ്ങളൊക്കെയും തത്വം നിറഞ്ഞതാണ്. സൂര്യനില്നിളന്നെന്നപോലെ ഞാന്‍ അവനില്നി്ന്നും പ്രകാശം സ്വീകരിക്കുന്നു.)


മുഹമ്മദ്നബി(സ)യുടെ മറ്റൊരു പേരായ അഹ്മദ് ആണ് ഈ വചനത്തില്‍  പ്രയോഗിക്കപ്പെട്ടിട്ടുള്ള അഹ്മധിയെന്നാണ് ഇത് അദ്ദേഹത്തെക്കുറിച്ച പ്രവചനമാണെന്ന്അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുടെ പക്ഷം. 'പിതാവ്' എന്നു പ്രയോഗിക്കപ്പെട്ടിരിക്കുന്നത് ജഗല്പിഅതാവ് - പടച്ചതമ്പുരാന്‍ - എന്ന അര്ത്ഥരത്തിലാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മുഹമ്മദ് നബി(സ)ക്ക് പടച്ച തമ്പുരാന്‍ നല്കി്യ വേദഗ്രന്ഥത്തെക്കുറിച്ചാണ് ഈ പരാമര്ശാമെന്ന പണ്ഡിതാഭിപ്രായം ശരിയാണെങ്കില്‍ അതിന്നു ശേഷംപറയുന്ന കാര്യങ്ങളത്രയും അദ്ദേഹത്തില്‍ പൂര്ത്തീ കരിക്കപ്പെട്ടതായി നമുക്ക് കാണാന്‍ കഴിയും. മുഹമ്മദ് നബി(സ)ക്ക് ലഭിച്ച വേദജ്ഞാനത്തെപ്പോലെ തത്വങ്ങള്‍ നിറഞ്ഞ പരാമര്‍ശങ്ങളുള്ക്കൊ ള്ളുന്ന മറ്റൊരു വേദഗ്രന്ഥവുമില്ലെന്നതാണ് വസ്തുത. പ്രകാശം നല്കു്ന്ന ഒരു വിളക്കായി ദൈവത്താല്‍ വിശേഷിപ്പിക്കപ്പെട്ട ഏക പ്രവാചകനും മുഹമ്മദ് നബി(സ)തന്നെ.ഖുര്ആലന്‍ പറയുന്നതു കാണുക. "നബിയേ,  തീര്ച്ച്യായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷ വാര്ത്തൊ അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനുംപ്രകാശം നല്കുവന്ന ഒരു വിളക്കും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.'' (33:45,46)


ഈ സാമവേദ ശ്ളോകത്തിലെ 'അഹമിധി'യെന്ന പ്രയോഗത്തിന് വേദപണ്ഡിതന്മാരില്‍ ചിലര്‍ നല്കുഹന്ന അര്ത്ഥംോ 'അഹമധി'യെന്നാണ്. അങ്ങനെയാവുമ്പോള്‍ ഉദ്ധരിക്കപ്പെട്ട ശ്ളോകത്തിന്റെ അര്ത്ഥംോ 'എന്റെ പിതാവില്‍ നിന്നുള്ള വേദജ്ഞാനം എനിക്കു മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് ഞാന്‍ സൂര്യനെപ്പോലെയാകുന്നു.' എന്നായിത്തീരും. ഈ രൂപത്തില്‍ അര്ഥംപ നല്കുഭന്നത് ശരിയല്ല. രണ്ടു കാരണങ്ങളുണ്ട്. ഈ മന്ത്രത്തിലെ ഋഷി കണ്വവംശത്തിലുള്ള വല്സ കണ്വമഹര്ഷിഥയാണ്. അദ്ദേഹത്തിന് മാത്രമെ ദൈവത്തിങ്കല്‍ നിന്ന് വേദജ്ഞാനം ലഭിച്ചിട്ടുള്ളുവെന്ന് പറയുന്നത് വേദ തത്വങ്ങള്ക്ക്  വിരുദ്ധമാണ്. നൂറിലധികം ഋഷിമാര്ക്ക്് വേദജ്ഞാനം ലഭിച്ചതായി വേദങ്ങളില്തനന്നെ പരാമര്ശി്ക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഈ ശ്ളോകത്തിലെ 'അഹമിധി'യെന്ന പ്രയോഗത്തിന് 'അഹമധി'യെന്ന അര്ത്ഥംന നല്കുഹന്നത് വേദ തത്വങ്ങള്ക്ക്  വിരുദ്ധമായ ആശയത്തിന് നിമിത്തമാകും. രണ്ടാമതായി ഈ മന്ത്രം ഇങ്ങനെ സംബന്ധിച്ചുള്ളതാണ്. 'പിതാവ്' എന്ന പ്രയോഗംകൊണ്ടുള്ള വിവക്ഷ ഇന്ദ്രനാണെന്ന് വാദിക്കാവുന്നതാണ്. അപ്പോള്‍ ഇന്ദ്രന്റെ ഏകപൂത്രനാണ് വല്സഈകണ്വ മഹര്ഷിരയെന്ന് പറയേണ്ടതായി വരും. ഇതും ഇതര വേദഭാഗങ്ങലിലെ പരാമര്ശതങ്ങളുമായി വൈരുധ്യം പുലര്ത്തു ന്നു.


അതിനാല്‍ 'അഹമിധി'യെന്ന സാമവേദപ്രയോഗം ഒരു നാമത്തെ കുറിക്കുന്നുവെന്നും പ്രസ്തുത മന്ത്രത്തിന്റെ വാക്കി ഭാഗങ്ങള്‍ മുഹമ്മദ് നബി(സ)യില്‍ പൂര്ണെമായി യോജിക്കുന്നതിനാല്‍ ഈ പ്രയോഗം കൊണ്ട് അദ്ദേഹത്തിന്റെ മറ്റൊരു പേരായ 'അഹ്മദ്'ആയിരിക്കാം മന്ത്രദ്രഷ്ടാവായ ഋഷി ഉദ്ദേശിച്ചതെന്നും ന്യായമായും ഊഹിക്കാവുന്നതാണ്.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH