Search

mahonnathan

JA slide show

നബിയെ പറ്റി

റസൂല്‍(സ്വ)രാക്കഥയെ കുറിച്ച് പറഞ്ഞത് Print E-mail

179.ആയിഷ (റ), പതിനൊന്ന് സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരുടെ വര്ത്തമാനങ്ങളില്‍ നിന്ന് ഒന്നും മറച്ചു വെക്കാതെ പരസ്പരം പറയാമെന്ന തീരുമാനത്തില്‍ ഒരു സ്ഥലത്ത് സമ്മേളിച്ചു.

ഒന്നാമത്തവള്‍ എന്റെ ഭര്ത്താനവ് മെലിഞ്ഞു ക്ഷീണിച്ച ഒട്ടക മാംസംമാണ് 86.ചെങ്കുത്തായ പര്വ്വതത ശിഖരത്തിലുമാണ്. അങ്ങോട്ട്‌ കയറുക എളുപ്പമല്ല, ആയിരുന്നെങ്കില്‍ അങ്ങോട്ട്‌ കയറാമായിരുന്നു. കൊഴുത്തതുമല്ല ആയിരുന്നെങ്കില്‍ അവിടെ നിന്ന് കൊണ്ടുപോകപ്പെടുമായിരുന്നു 87

രണ്ടാമത്തവള്‍, എന്റെ ഭര്ത്താവിന്റെ വര്ത്തവമാനങ്ങള്‍ ഞാന്‍ പ്രചരിപ്പിക്കുകയില്ല. അദ്ദേഹത്തെ ഒഴിവാക്കുന്ന കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നു.88 ഞാന്‍ അദ്ദേഹത്തെ പരാമര്ശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നീര് വന്നു വീര്ത്ത കണ്ഡനാഡികളും വീര്ത്തു് തടിച്ച പൊക്കിള്‍ തടവുമാണ് ഓര്ക്കു്ക.

മൂന്നാമത്തവള്‍, എന്റെ് ഭര്ത്താവ് അത്യധികം മെലിഞ്ഞു നീണ്ട ശരീരമുള്ള ഘടനയുള്ള ഒരു ദുസ്സ്വഭാവിയാണ്. ഞാന്‍ എന്തെങ്കിലും സംസാരിച്ചാല്‍ വിവാഹ മുക്തയാക്കപ്പെടും, മൌനിയായാല്‍ ബന്ധിതയുമാകും.90

നാലാമാത്തവള്‍ , എന്റെ് ഭര്ത്താ്വ് ‘തിഹാമ’ യിലെ രാവു പോലെയാണ്.91ഉഷ്ണമോ, ശൈത്യമോ ഇല്ല 92.

അന്ജാമാത്തവള്‍, എന്റെ ഭര്ത്താവ് കയറിവന്നാല്‍ പുലിയും93പുറത്ത് പോയാല്‍ സിംഹവുമാണ് 94ഉത്തരവാദിത്വങ്ങളെ കുറിച്ച ന്വേഷിക്കാത്തവനുമാണ്.95

ആറാമത്തവള്‍ ,എന്റെ ഭര്ത്താവ് ആഹാരം കഴിക്കുമ്പോള്‍ പലതരം വിഭവങ്ങള്‍ കൂട്ടിക്കലര്ത്തി അമിതമായി കഴിക്കുന്നവനും കുടിക്കുമ്പോള്‍ പൂര്ണ്ണമായി കുടിക്കുന്നവനും കിടക്കുമ്പോള്‍ ചുരുണ്ട് കൂടി പുതച്ചു കിടക്കുന്നവനും 96ദു:ഖമറിയാന്‍ കൈ പ്രവേശിക്കാത്തവനുമാണ്.97

എഴാമാത്തവള്‍, എന്റെ് ഭര്ത്താവ് കഴിവുകെട്ടവനും, ഭീരുവും, വിഡ്ഢിയുമാണ്‌. എല്ലാ രോഗങ്ങളും അദ്ദേഹത്തിന് രോഗമാണ്98എന്റെ് തല പിളര്ക്കും അല്ലെങ്കില്‍ അങ്ങഭംഗം വരുത്തും അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചു തകര്ക്കും .

എട്ടാമാത്തവള്‍, എന്റെ് ഭര്ത്താവ് അദ്ദേഹത്തിന്റെ സ്പര്ശം മുയലിന്റെതും99വാസന കുങ്കുമ ത്തിന്റെതുമാണ് 100.

ഒമ്പതാമത്തവള്‍, എന്റെ് ഭര്ത്താവ് സ്തുഭം ഉയര്ന്നവനും 101 വാളുറ പോലെ നീണ്ടവനും 102 വെണ്ണീര്‍ അധികമുള്ളവനും103 സമ്മേളന ഹാളിനു സമീപം വീടുല്ലവനുമാകുന്നു.104 .

പത്താമാത്തവല്‍, എന്റെ് ഭര്ത്താരവ്, മാലിക്കാകുന്നു, എന്താണ് മാലിക് എന്നറിയാമോ? മാലിക് ഞാന്‍ വിശേഷിപ്പിക്കുന്നതിലും ഏറെ വിശിഷ്ട്ടനാണ്. അദ്ദേഹത്തിന് ഒട്ടകത്താവളങ്ങളില്‍ ധാരാളം ഒട്ടകങ്ങള്‍ ഉണ്ടാകും വിട്ടയക്കുമ്പോള്‍ അല്പം മാത്രവും105 പെരുമ്പറ ശബ്ദം കേട്ടാല്‍ അവരുറപ്പിക്കും അവരറുക്ക പ്പെടുമെന്ന് 106

പതിനോന്നാമത്തവള്‍, എന്റെവ ഭര്ത്താവ് ‘അബുസര്അ’ എന്താണ് അബുസര്അ? എന്റെ കര്ണ്ണ്ങ്ങള്‍ ആഭരണങ്ങളാല്‍ ചാലിപ്പിച്ചവന്‍, എന്റെ ചുമലുകള്‍ മാംസളമാക്കിയവന്‍, എന്നെ സന്തോഷിപ്പിച്ചു, ഞാന്‍ സന്തുഷ്ട്ടയാവുകയും ചെയ്തു. അദ്ദേഹമെന്നെ ആടുകള്‍ കുറഞ്ഞ (ദരിദ്ര)കുടുംബത്തില്‍ പ്രയാസപ്പെട്ടു കണ്ടെത്തുകയും എന്നിട്ടെന്നെ ധാരാളം കുതിരകളും, ഒട്ടകങ്ങളും കൊയ്ത്തും മേതിയുമുള്ള വീട്ടിലെത്തിക്കുകയും ചെയ്തു. അദ്ദേഹത്തോട് ഞാന്‍ സംസാരിക്കുമ്പോള്‍ ഞാന്‍ വഷളാക്കപ്പെടാറില്ല. ഞാന്‍ ഉറങ്ങിയാല്‍ നേരം പുലര്ന്നാലും ഉറങ്ങും എന്നിട്ട് വേണ്ടുവോളം വെള്ളം കുടിക്കുകയും ചെയ്യും.107
അബുസര്ഇന്റെ മാതാവ്: അബുസര്ഇന്റെ ഉമ്മ എന്താണെന്നറിയുമോ? അവരുടെ ഭണ്ടരപ്പെട്ടി ഭാരിച്ചതാണ്, വീട് വിശാലവുമാണ്‌.

അബുസര്ഇന്റെ പുത്രന്‍: അബുസര്ഇന്റെ പുത്രന്‍ എന്താണ്? അവന് ഉറങ്ങാന്‍ ഈത്തപ്പന നാരുപോലുള്ള സ്ഥലം മതി. ഒരു പെന്നാട്ടിന്‍ കുട്ടിയുടെ കയ്യിന്റെ മാംസം കൊണ്ടവന്‍ വയറു നിറക്കുകയും ചെയ്യുന്നു.

അബുസര്ഇ്ന്റെ പുത്രി: അബുസര്ഇന്റെ പുത്രി എന്താണ്? മാതാപിതാക്കളെ അനുസരിക്കുന്നവള്‍, (കൊഴുത്ത ശരീരം കാരണം) വലിയ വസ്ത്രം ധരിക്കുന്നവള്‍,(സുന്ദരിയായത്‌ കാരണം)സഹകളത്രങ്ങള്‍ അസൂയപ്പെടുന്നവള്‍.

അബുസര്ഇന്റെ(പരിചാരിക:അബുസര്ഇന്റെ് പരിചാരിക എന്താണ്? വീട്ടിലെ വര്ത്തമാനങ്ങള്‍ പറഞ്ഞു പ്രച്ചരിപ്പിക്കാത്തവള്‍, ഭക്ഷണ സാധനങ്ങള്‍ നഷ്ട്ടപ്പെടുത്താത്തവള്‍, വീട് പക്ഷിക്കൂട് പോലെ ചവരുകലാല്‍ നിറക്കാത്തവള്‍.

അവള്‍ പറഞ്ഞു;അബൂസര്അ് ഒരുനാള്‍ യാത്രപുറപ്പെട്ടു, പാല്‍ വെന്നയെടുക്കുന്ന കാലത്തായിരുന്നു അത് 108 . വഴിയില്‍ ഒരു സ്ത്രീയെ കണ്ടുമുട്ടി, അവള്ക്ക് സിഹക്കുട്ടികളെപ്പോലെ രണ്ട് കുട്ടികളുമുണ്ട്, അവര്‍ രണ്ട് പേരും അവളുടെ മടിയില്‍ രണ്ട് മാതളപ്പഴം കൊണ്ട്‌ കളിക്കുന്നു, അദ്ദേഹമെന്നെ വിവാഹ മോചനം ചെയ്തു അവളെ വേട്ടു, അദ്ദേഹത്തിന് ശേഷം ഞാന്‍ മാന്യനായ മറ്റൊരാളെ വിവാഹം ചെയ്തു. അദ്ദേഹം കുതിച്ചോടുന്ന കുതിരപ്പുറത്തു കയറി “ഖത്ത്‌”പ്രദേശത്തുണ്ടാകുന്ന കുന്തവുമെന്തി, മദ്ധ്യാഹ്ന ശേഷം കന്നുകാലികളും, സമ്പത്തുക്കളുമായി എന്റെയടുക്കള്‍ വന്നു ഓരോ ഇനത്തില്‍ നിന്നും ഈ രണ്ട് ജോഡി എനിക്ക് നല്കുതകയും ചെയ്തു എന്നിട്ട് പറഞ്ഞു ഉമ്മു സര്അ നീ കഴിക്കുക നിന്റെ് ബന്ധുക്കളെ ഊട്ടുകയും ചെയ്യുക.(അവള്‍ പറഞ്ഞു)അദ്ദേഹം എനിക്ക് നല്കിയതെല്ലാം ഒരുമിച്ചു കൂട്ടിയാല്‍ അതെല്ലാം കൂടി അബുസര്ഇന്റെ ഏറ്റവും ചെറിയ പാത്രം നിറക്കുകയില്ല.

ആയിഷ (റ)പറഞ്ഞു;നബി(സ്വ)എന്നോട് പറഞ്ഞു,ഞാന്‍ നിനക്ക് അബുസര്അ ഉമ്മുസര്ഇന് എങ്ങനെയാണോ അത് പോലെയാണ്.109
____________________________________________________________

86. അതായത് ആട് മാംസം പോലെ ലളിതമോ സുഖകരമോ അല്ല. ഒട്ടും ഉപകാരപ്രദ മല്ലാത്ത വ്യക്തി എന്നതിന് അതിശയോക്തി കലര്ന്ന ഒരു പ്രയോഗം.

87. അഹന്തയും, ദു:സ്വഭാവവും സൂചിപ്പിക്കുന്നു, പ്രകൃത്യാ തന്നെ ദു:സ്സ്വഭാവി ആയതിനാല്‍ ഭാര്യമാര്ക്ക് ഒരു നല്ല സഹവാസവും ലഭിക്കുകയുമില്ല മോശം സാധനമായ പോകുകയുമില്ല. ചുരുക്കത്തില്‍ ഭര്ത്തവിനെ പിശുക്കനും, ദുഷിച്ചവനും, ദുസ്സ്വഭാവിയും അഹങ്കാരിയുമായി ചിത്രീകരിക്കുന്നു.

88. തന്റെ വിവാഹബന്ധം വിചെടിക്കപ്പെടുമോ എന്നവര്‍ ഭയപ്പെടുന്നു, അതായത് ഒന്ന് പറയാന്‍ അവള്‍ ഉദ്ദേശിക്കുന്നില്ല. പറയുന്നതിന്റെ അനന്തര ഫലമെന്നോണം വിവാഹമോച്ചനത്തെയും,കുടുംബ നഷ്ട്ടത്തെയും ഭയപ്പെടുന്നു.

89. നീളവും, മെലിച്ചിലും ഒരു വൈരൂപ്യമായ അവസ്തയാനുദ്ദേശം.

90. അയാളുടെ ന്യൂനതകള്‍ പറഞ്ഞാല്‍ വിവാഹ ബന്ധം വിചെദിക്കപ്പെടും. കുട്ടികളും ആവശ്യങ്ങളും കാരണം വിവാഹമോചനത്തിന് താല്പര്യവുമില്ല.മൌനമാവലംബിച്ചാല്‍ വിവാഹ മുക്തയാക്കുകയോ, തന്നോടുള്ള ബാധ്യതകള്‍ നിര്വ്വഹിക്കപ്പെടുകയോ ചെയ്യാതെ കേവല ബന്ധിതയായി വിട്ടേക്കുകയും ചെയ്യും.

91. തിഹാമ കൊണ്ടുദ്ധെശിക്കുന്നത് മക്കയും ചുറ്റുപാടുമാണ്.

92. മിതവും, ലളിതവും സന്തുലിതാവുമായ നിലപാടുകാരനുമായാതിനാല്‍ ബുദ്ധിമുട്ടുകളൊന്നു മില്ലെന്നര്ത്ഥം.

93. പുലിയെപ്പോലെ ലൈംഗിക ബന്ധത്തിന് എടുത്തു ചാടുന്നവന്‍ എന്നോ ശാന്തമായി ഉറങ്ങുന്നവന്‍ എന്നോ വിവക്ഷയാകാം.

94 .പുറത്തിറങ്ങിയാല്‍ സിംഹത്തെപ്പോലെ പ്രതിയോഗികള്ക്കിലടയില്‍ പെരുമാരുന്നവന്‍.

95. വീട്ടിലെ ഭക്ഷണ കാര്യങ്ങളിലും മറ്റും ഇടപെട്ട് പ്രശ്നമുണ്ടാക്കുകയില്ലെന്നര്ത്ഥം. ചുരുക്കത്തില്‍ വീട്ടുകാരോട് നന്നായി വര്ത്തി ക്കുന്നവനും എതിരാളികളുടെ മുമ്പില്‍ ശക്തനും വീട്ടുകാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നമുണ്ടാക്കാത്ത മാന്യനുമാണെന്ന് പരിചയപ്പെടുത്തി.

96. മൂലയില്‍ ചുരുണ്ട് കൂടി പുതച്ചു കിടക്കുകയും ഭാര്യയെ അവഗണിക്കുകയും ചെയ്യുന്നവന്‍ എന്നര്ത്ഥം.

97. അവളുടെ പ്രയാസങ്ങളറിയാനും അകറ്റാനും അവളുടെ വസ്ത്രങ്ങളില്‍ കൈകള്‍ പ്രവേഷിപ്പിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാത്തവന്‍ എന്ന ഉദ്ദേശ്യം.

98. സര്‍വവിധ ന്യൂനതകളും വൈകല്യങ്ങളും ഒത്തിണങ്ങിയവനും ലൈംഗിക ബന്ധത്തിന് അശക്തനുമായവനെന്ന്‍ സൂചിപ്പിക്കുന്നു.

99. മൃദുലവും മാര്ദ്ധവവുമുള്ള പെരുമാറ്റം.

100. ശരീരവും വസ്ത്രവുമെല്ലാം സുഗന്ധ പൂരിതമെന്നു , അല്ലെങ്കില്‍ പ്രശസ്തനും, ആദരണീയനും, സല്സ്വഭാവിയുമെന്നര്തം.

101. ഉയര്‍ന്ന തരവാട്ടുകാരന്‍.

102. ഉയര്ന്ന ശരീരമുല്ലവാന്‍, നീണ്ട വാളുറയുള്ളവന്‍ സ്വാഭാവികമായും ഉയര്ന്നത ശരീരമുള്ളവനും ധീരനുമായിരിക്കും.

103. വെന്നീറിന്റെ ആധിക്യം അധിതികളുടെ ആധിക്യത്തെയും സല്കാലര താല്പര്യത്തെയും ഔദാര്യത്തെയം കുറിക്കുന്നു.

104. സമൂഹത്തില്‍ പ്രമുഖനായത് കൊണ്ട്‌ എല്ലാകാര്യത്തിലും കൂടിയാലോചനയ്ക്ക് ക്ഷണിക്കപ്പെടുന്നു.

105. അധിതികള്ക്ക് വേണ്ടി ധാരാളം ഒട്ടകങ്ങളെ ഒരുക്കി നിരുത്തുന്നവനാനെന്നസൂചന.

106. ആരവങ്ങളോടൊപ്പം അതിഥികളും എത്തും ഒട്ടകങ്ങള്‍ അരുക്കപ്പെടുകയും ചെയ്യും, ഔദാര്യവാനാനെന്ന്‍ധ്വനിപ്പിക്കുന്നു.

107. പൊതുവേ എല്ലാവര്ക്കും വെള്ളം ആവശ്യത്തിനു ലഭിക്കാത്തപ്പോഴും അദ്ദേഹത്തിന്റെ അടുക്കല്‍ വെള്ളം
സുലഭമായിരിക്കും. ചുരുക്കത്തില്‍ ഉറക്കിന്റെ കാര്യത്തിലും പാനത്തിന്റെ കാര്യത്തിലുംതാന്‍ ബുദ്ധിമുട്ടിക്കപ്പെടാറില്ല എന്ന് വ്യക്തമാക്കുന്നു.

108. ധാരാളം പാല്‍ കറക്കുന്ന കാലത്താണ് അറബികള്‍ കച്ചവടത്തിന് പുറപ്പെടുന്നത്.

109. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കാര്യത്തിലാണ്, വിവാഹമോചനത്തിന്റെ കാര്യത്തിലല്ല. നാസാഇയുടെ റിപ്പോര്ട്ടിരല്‍: അദ്ദേഹം അവളെ ത്വലാഖ് ചൊല്ലി എന്നാല്‍ ഞാന്‍ നിന്നെ ത്വലാഖ് ചൊല്ലുകയില്ല. ആപ്പോള്‍ ആയിഷ പറഞ്ഞു.
റസൂല് ല്ലഹ്! അങ്ങ് അബൂ സര്‍ഇനെക്കാള്‍ ശ്രേഷ്ടനാണ് എന്ന് കൂടിയുണ്ട്.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH