Search

mahonnathan

JA slide show

നബിയെ പറ്റി

റസൂല്‍ (സ)യുടെ അരക്കച്ച Print E-mail

84. അബൂബുര്ട തന്റെ പിതാവില്‍ നിന്ന്,(36) ആയിഷ (റ) കഷ്ണം വെച്ച് തുന്നിയ ഒരു വസ്ത്രവും പരുക്കന്‍ അരയുടുപ്പും ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവന്നു കൊണ്ട് പറഞ്ഞു, ഈ രണ്ടു വസ്ത്രങ്ങലണിഞ്ഞവരായിരിക്കെയാണ് റസൂല്‍(സ) യുടെ ആത്മാവ് പിടിക്കപെട്ടത്‌.

85. അശ്അസുബ്നു സുലൈം പറയുന്നു, എന്റെ പിതൃസഹോദരി അവരുടെ പിതൃസഹോദരനില്‍ നിന്ന് കേട്ടതായി പറയുന്നു; ഞാന്‍ മദീനയിലൂടെ നടന്നു പോകുമ്പോള്‍ ഒരാള്‍ എന്റെ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു;നിന്റെ തുണി നിലത്തുനിന്നു അല്പം കയറ്റിയുടുക്കുക. അതാണ്‌ സൂക്ഷ്മത. ഞാന്‍ തിരിഞ്ഞു നോക്കില്‍ അപ്പോള്‍ അത് റസൂല്‍(സ) യായിരുന്നു. ഞാന്‍ പറഞ്ഞു; റസൂലുല്ലാഹ്, ഇത് കറുപ്പും വെള്ളയും വരകളുള്ള ഒരു പുതപ്പുമാത്രമാണല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു; നിനക്ക് എന്നില്‍ ഒരു മാതൃകയില്ലേ? അപ്പോള്‍ ഞാന്‍ നോക്കുമ്പോള്‍ അവിടുത്തെ അരയുടുപ്പ് കണങ്കാലിന് പകുതിവരെ മാത്രമേ ഇറങ്ങിനില്ക്കുന്നുല്ലുവായിരുന്നു.

86. സലമാതുബ്നു അകവയില്‍ നിന്ന്, ഉസ്മാനുബ്നു അഫ്ഫാന്‍ കാല്തണ്ടയുടെ പകുതിവരെ താഴ്ത്തിയെ അരയുടുപ്പ് അണിയാരുള്ളൂ.
അദ്ദേഹം പറയുമായിരുന്നു: ഇങ്ങനെയായിരുന്നു എന്റെ സ്നേഹിതന്‍ നബി(സ) യുടെ അരകച്ച.37

87. ഹുടയ്ഫതുല്‍ യമാനില്‍ നിന്ന്, റസൂല്‍ (സ) എന്റെയോ അവിടുതെയോ കാലിന്റെ മാംസ പേശിയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു; ഇതാണ് അരയുടുപ്പ് ഇറങ്ങി നില്ക്കാനുള്ള സ്ഥാനം. വിസമ്മ തമാനെങ്കില്‍ താഴോട്ടാകാം. അതിനും സമ്മതമില്ലെങ്കില്‍ നേരിയാ ണികള്‍ മറച്ചുകൊണ്ട്‌ വസ്ത്രം ധരിക്കാവതല്ല.
___________________________________________________________

36. നിവേദകന്‍ അബൂബുര്ടയുടെ പിതാവ് പ്രശസ്ത സഹാബി അബൂമൂസല്‍ അശ്അരിയാണ്.
അശ്അസിന്റെ പിതൃസഹോദരിയുടെ പേര് രഹൂം എന്നും അവരുടെ പിതൃസഹോദരന്റെ പേര് ഉബൈടുബ്നു ഖാലിദ്‌ അല്‍ മുഹാരിബി എന്നുമാണ്.

37. ഈ റിപ്പോര്ടിന്റെ സനദ് ദുര്ബഅലമാണ്. പക്ഷെ , ഇതിന്റെ രണ്ടാം ഖണ്ഡം മറ്റു ഉപോല്ബെലകമായ റിപ്പോടുകലാല്‍ സ്വീകാര്യമാണ്.

 

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH