Search

mahonnathan

JA slide show

നബിയെ പറ്റി

നബി(സ്വ)യുടെ സുറുമയെഴുത്ത് Print E-mail

36. ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു; "ഇത്മിദ്”(19) കൊണ്ട് നിങ്ങള്‍ കണ്ണ്എഴുതുവിന്. കാരണമത് കണ്ണിനു തെളിച്ചം നല്കുന്നതും മുടിമുളപ്പിക്കുന്നതുമാണ്. ഇബ്നു അബ്ബാസ്‌ പറഞ്ഞു; നബി (സ്വ)ക്ക് ഒരു സുരുമകുപ്പിയുണ്ടായിരുന്നു. അതില്‍ നിന്ന് എല്ലാ രാത്രികളിലും ഉറങ്ങുന്നതിനുമുന്പ് കണ്ണ് എഴുതാറുണ്ടായിരുന്നു. വലതു കണ്ണില് മൂന്നും ഇടതു കണ്ണില് മൂന്നും തവണ.(20)

37. ജാബിരുബ്നു അബ്ദുള്ളയില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഉറങ്ങുന്ന സമയത്ത് ഇത്മിദ് ഉപയോഗിക്കുക. കാരണത് കണ്ണിനു തെളിച്ചം നല്കുന്നതും മുടിമുളപ്പിക്കുന്നതുമാണ്.

38. ഇബ്നു അബ്ബാസ് (റ)വില്‍ നിന്ന്, റസൂല്‍(സ്വ) പറഞ്ഞു: നിങ്ങള്‍ കണ്ണെഴുതാന്‍ ഉപയോഗിക്കുന്നതില്‍ ഏറ്റവും നല്ലത് ഇത്മിദ് ആകുന്നു. അത് കണ്ണിനു തെളിച്ചം നല്കുന്നതും മുടിമുളപ്പിക്കുന്നതുമാണ്.

39. ഇബ്നു ഉമര് (റ) വില്‍ നിന്ന്, റസൂല്‍(സ്വ) പറഞ്ഞു: നിങ്ങള്‍ ഇത്മിദ് ഉപയോഗിക്കുവിന് കാരണം, അത് കണ്ണിനു തെളിച്ചം മല്കുന്നതും മുടി മുളപ്പികുന്നതുമാണ്
19. ഇത്മിദ് കണ്ണെഴുതാന്‍ ഉപയോഗിക്കുന്ന ഒരുതരം അഞ്ജനകല്ലാണ്.

20. ഈ റിപ്പോര്ട്ടിന്റെ പരമ്പരയും രണ്ടാം ഖണ്ഡവും (ഇബ്നുഅബ്ബാസ്‌ പറയുന്നു എന്ന് തുടങ്ങുന്ന ഭാഗം) അതീവ ദുര്ബഡലമാണ്. എന്നാല്‍ ഒന്നാം ഖണ്ഡം മറ്റു ഉപോല്ബ്ലകമായ റിപ്പോര്ടുകലാല്‍ സ്വീകാര്യവുമാണ്.

 


സി. സലീം സുല്ലമി വിവര്‍ത്തനം ചെയ്ത ഇമാം തിര്‍മുദിയുടെ 'അശ്ശമാഈലുല്‍ മുഹമ്മദിയ്യ'യില്‍നിന്ന്...

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH