Search

mahonnathan

Slide - Nabinindha

JA slide show
ഇന്ത്യയുടെ പാശ്ചാത്തലം Print E-mail

ഹെര്‍സലിന്റെ മതവീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ ഇന്ത്യയില്‍ തുലോം വിരളമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണത്തെ ഋഷിമാരുടെ സ്മൃതി നിയമത്തേക്കാള്‍ ആദരിക്കുന്നവര്‍ ഇവിടെയുണ്ട്. ഫാഷിസത്തിന്റെ സൈദ്ധാന്തികാടിത്തറയും സയണിസത്തിന്റെ പ്രായോഗിക മാതൃകയും സ്വീകരിച്ചവരാണ് ഹൈന്ദവഷോവനിസ്റ്റുകള്‍. ഹിന്ദുരാഷ്ട്രം അവരുടെ മുദ്രാവാക്യം; ഫാഷിസ്റുകളുടെ ദേശീയരാഷ്ട്രമെന്ന മുദ്രാവാക്യം പോലെ- സവര്‍ണാധിപത്യം അവരുടെ അന്തിമാഭിലാഷം; സയണിസ്റ്റുകളുടെ യഹൂദാധിപത്യമെന്ന സ്വപ്നം പോലെ- മുസ്ലിംകള്‍ അവരുടെ ശത്രുക്കള്‍, ഫാഷിസത്തിന്റെ 'പൊള്ളശത്രുവിനെതിരില്‍ ഒന്നിക്കുക'യെന്ന മന്ത്രവും സയണിസത്തിന്റെ 'ശത്രുവിനെ പൊതുവേദിയില്‍ വെച്ച് കല്ലെറിയുക'യെന്ന തന്ത്രവും അവര്‍ക്ക്നേരെ പ്രയോഗിക്കപ്പെടുന്നു. സവര്‍ണാധിപത്യമെന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണ് ഹിന്ദുഷോവനിസത്തിന്റെ മുസ്ലിം വിരോധമെന്ന് തിരിച്ചറിയുക. ഈ തിരിച്ചറിവിന്റെ അഭാവത്തില്‍ നിര്‍മ്മിക്കപ്പെടുന്ന മരുന്നുകള്‍ രോഗം മൂര്‍ച്ഛിക്കാന്‍ മാത്രമേ നിമിത്തമാവൂ.

ഒരു ജനാധിപത്യരാഷ്ട്രത്തില്‍ അട്ടിമറിയിലൂടെയോ കുതന്ത്രങ്ങളിലൂടെയോ അധികാരത്തിലെത്തുക ക്ഷിപ്രസാധ്യമല്ലെന്ന വസ്തുത ഹൈന്ദവഷോവനിസം മറ്റാരെക്കാളും നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. സ്വാതന്ത്യ്രത്തിന് മുമ്പത്തെ അവസ്ഥ ഇതായിരുന്നില്ല. 'നാം അല്ലെങ്കില്‍ നിര്‍വ്വചിക്കപ്പെട്ട നമ്മുടെ ദേശീയത (ണല ീൃ ീൌൃ ചമശീിേവീീറ ഉലളശിലറ) 'വിചാരധാര' (ആൌിരവ ീള ഠവീൌഴവ)യുടെയും ശൈലികളുടെ മാറ്റം (രണ്ടും ഗുരുജി ഗോള്‍വാള്‍ക്കറുടെ കൃതികള്‍) രണ്ടു തരം സാമുഹ്യവ്യവസ്ഥകളോടുള്ള ഷോവനിസത്തിന്റെ പെരുമാറ്റത്തിലെ മാറ്റമാണ് കാണിക്കുന്നത്. മനുസ്മൃതിയുടെ മഹത്വം പ്രസംഗിച്ചാല്‍ അതിലെ നിയമങ്ങളുടെ സുഖമനുഭവിക്കുന്നവരെ ഉത്തേജിപ്പിക്കാനല്ലാതെ വോട്ടുപെട്ടിയ സ്വാധീനിക്കുവാനാവുകയില്ലെന്ന് ഷോവനിസ്റുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. വോട്ടുപെട്ടിയെ സ്വാധീനിക്കണമെങ്കില്‍ ഹിന്ദുവോട്ടുകളെ ഐക്യപ്പെടുത്താന്‍ കഴിയണം. അടിസ്ഥാനവര്‍ഗ്ഗത്തിലുള്‍പ്പെടുന്ന ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ കാലമേറെയായി നിലനില്‍ക്കുന്ന സൌഹൃദം തകര്‍ക്കുകവഴി മാത്രമേ ഇത് സാധിക്കുകയുള്ളു. വ്യക്തമായ വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നതിലൂടെ മാത്രമേ ഹിന്ദുവോട്ടുകളെ ഒന്നിപ്പിക്കാനാവൂ എന്ന് ഷോവനിസ്റുകള്‍ മനസ്സിലാക്കുന്നു.

ഇവിടെയാണ് ഫാഷിസ്റ് - സയണിസ്റ് തന്ത്രങ്ങള്‍ ഹൈന്ദവഷോവനിസത്തിന്റെ സഹായത്തിനെത്തുന്നത്. മുസ്ലിംകളെ പൊതുശത്രുവായി പ്രഖ്യാപിക്കുക, അവരെ പ്രകോപിപ്പിക്കുന്ന പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പ്രസ്തുത പ്രശ്നങ്ങളിലെ മുസ്ലിം പ്രതികരണത്തെ പ്രചരണായുധമാക്കുക. സാധാരണക്കാരായ ഹിന്ദുക്കളെ അങ്ങനെ മുസ്ലിംവിരോധികളാക്കിത്തീര്‍ക്കുക; അതുവഴി ഹിന്ദുവോട്ടുകള്‍ ഒന്നിപ്പിക്കുക; വര്‍ഗ്ഗീയമായ പെട്ടിയില്‍ തന്നെ അത് വീഴാനാവശ്യമായ തന്ത്രങ്ങളാവിഷ്കരിക്കുക-ജനാധിപത്യ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഫാഷിസം ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴിയൊരുക്കുന്നത് ഇങ്ങനെയാണ്. ഈയൊരു പാതയെക്കുറിച്ച് അറിയാതെയാണ് വളരുന്ന ഫാഷിസത്തെ ചെറുക്കാനാവശ്യമായ പദ്ധതികള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്. പ്രസ്തുത പദ്ധതികളുടെ പരാജയത്തിനുളള പ്രധാനപ്പെട്ട കാരണവും ഇതുതന്നെ. തീവ്രവാദത്തിന്റെ വളര്‍ച്ചയില്‍ ഷോവനിസ്റുകള്‍ സന്തോഷിക്കുന്നതും ഇതുകൊണ്ടു തന്നെ.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH