Search

mahonnathan

Slide - Nabinindha

JA slide show
എന്തുകൊണ്ട് ഭീകരവാദം? Print E-mail

ഇവിടെ വെച്ചാണ് ഇസ്ലാമികപ്രബോധനവും ഭീകരവാദവും തമ്മിലെന്ത് എന്നു നാം ചോദിക്കേണ്ടി വരുന്നത്. ഭീകരവാദത്തിന്റെ ചരിത്രവും ദര്‍ശനവുമെന്താണെന്ന് മനസ്സിലാക്കുമ്പോഴേ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കൂ. ഭീകരവാദികളുടെ ആശയങ്ങള്‍ ഇസ്ലാമിന്റെ പ്രമാണങ്ങളില്‍ നിന്ന് നിര്‍ധരിക്കപ്പെട്ടതല്ലെന്നുറപ്പാണ്. അതായിരുന്നുവെങ്കില്‍ മുഹമ്മദ് നബി(സ്വ) വളര്‍ത്തി യെടുത്ത സച്ചരിതരായ സ്വഹാബികളും അവരില്‍ നിന്ന് മതം പഠിച്ച ആദിമതലമുറയിലെ മഹദ്വ്യക്തിത്വങ്ങളായിരുന്നു ഭീകരവാദികളാകേണ്ടിയിരുന്നത്. നിരപരാധികളെ അക്രമിക്കുകയും നിയമവാഴ്ചയെ വെല്ലുവിളിക്കുകയും ചെയ്ത് സഹജീവികളെയെല്ലാം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളുടെ രീതി അവര്‍ക്കൊന്നും പരിചയമുണ്ടായിരുന്നില്ലെന്നുറപ്പാണ്. പിന്നീട് എവിടെ നിന്നാണ് ഭീകരതയുണ്ടാവുന്നത്? മുസ്ലിംകളുടെ രക്ഷകന്മാരായെത്തുന്ന ഭീകരവാദികളുടെ യഥാര്‍ത്ഥ ദര്‍ശനമെന്താണ്? എവിടെ നിന്നാണ് അവര്‍ക്ക് ആശയങ്ങളും അര്‍ത്ഥവും ലഭിക്കുന്നത്? എന്താണ് അവരുടെ തത്ത്വശാസ്ത്രം?

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കം ചിന്താസ്വാതന്ത്യ്രത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ടായിരുന്നു. എന്തൊക്കെ പരിമിതികളുണ്ടായിരുന്നുവെങ്കിലും, ന്യൂട്ടോണിയന്‍ ഫിസിക്സിന്റെ സാര്‍വ്വത്രികാംഗീകാരം ഒരു മഹത്തായ സാമൂഹ്യവിപ്ളവത്തിന്റെ പരവതാനി വിരിക്കുകയാണ് ചെയ്തതെന്ന വസ്തുത നിഷേധിക്കുവാന്‍ ആര്‍ക്കും കഴിയില്ല. മുഹമ്മദ് നബിക്ക് ശേഷം മാനവചരിത്രത്തെ സ്വാധീനിച്ച യോഗ്യന്‍ സര്‍ ഐസക് ന്യൂട്ടനാണെന്ന മൈക്കല്‍ എച്ച് ഹാര്‍ട്ടിന്റെ വിലയിരുത്തല്‍ വസ്തുനിഷ്ഠമായ പഠനത്തിന്റെ നിഷ്ങ്കളങ്കമായ ഫലമാണെന്നതാണ് ശരി. ആകാശഗോളങ്ങളുടെ ചലനനിയമങ്ങള്‍ ആവിഷ്ക്കരിച്ചതോ വെളിച്ചത്തെ വിഭജിച്ച് പഠിച്ചതോ മറ്റേതെങ്കിലും ഒറ്റപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകളോ മാത്രമല്ല, ചരിത്രത്തിലെ ന്യൂട്ടന്റെ പ്രസക്തി. ഇന്‍ക്വിസിഷന്‍ കോടതികളുടെ ചുവരുകള്‍ക്കപ്പുറം പോകാതിരുന്ന സ്വതന്ത്രചിന്തയുടെ സ്ഫുലിംഗങ്ങളെ ജനകീയവല്‍ക്കരിക്കുന്നതിന് അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ നിമിത്തമായി എന്നതാണ് പ്രധാനം. അവ സൃഷ്ടിച്ച ചുഴലിക്കാറ്റുകള്‍ക്ക് മുമ്പില്‍ മനുഷ്യന്റെ ചിന്താസ്വാതന്ത്യ്രത്തിന് വിലങ്ങുതടിയായി നിന്നിരുന്ന മതില്‍ക്കെട്ടുകള്‍ തരിപ്പണമായി. ഇരുപതാം നൂറ്റാണ്ട് പിറന്നത് ഇത്തരമൊരു സാമൂഹ്യസാഹചര്യത്തിലായിരുന്നു. അത്കൊണ്ടുതന്നെ സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ വിധിയെഴുതി 'ഈ നൂറ്റാണ്ട് സ്വതന്ത്രചിന്തയുടെ നൂറ്റാണ്ടാണ്'

പ്രകൃതിമതമായ ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ശുഭപ്രതീക്ഷകളാണ് ഈ നൂറ്റാണ്ടിന്റെ തുടക്കം നല്‍കിയത്. സ്വതന്ത്രചിന്തയും വിശ്വാസസ്വാതന്ത്യ്രവും നിലനില്‍ക്കുന്നിടത്താണ് ഇസ്ലാം വളരുക. വക്രതയില്ലാത്ത മനുഷ്യപ്രകൃതിയുടെ നിഷ്കളങ്കമായ തേട്ടമാണ് ഇസ്ലാം. ചിന്തിക്കുന്നവന്റെ മുമ്പില്‍ ഇസ്ലാമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നതല്ലേ സത്യം? അത്കൊണ്ട് തന്നെ സ്വതന്ത്രചിന്ത വളര്‍ന്ന് കൊണ്ടിരിക്കുന്ന പ്രദേശങ്ങളെ നോക്കി കാര്യബോധമുള്ള സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ വിധിയെഴുതി. "നിങ്ങളുടെ നാളത്തെ മതമാണ് ഇസ്ലാം''. ബര്‍ണാഡ്ഷായെ പോലുള്ളവര്‍ തുറന്ന് പറഞ്ഞു. 'അടുത്ത നൂറ് വര്‍ഷത്തിനിടയ്ക്ക് ഇംഗ്ളണ്ടിനെ-അല്ല യൂറോപ്പിനെ മൊത്തം തന്നെ കീഴ്പ്പെടുത്തുവാന്‍ ഒരു മതത്തിന് കഴിയുമെങ്കില്‍ അത് ഇസ്ലാമിന്നായിരിക്കും'. ഇതൊരു വെറും വാക്കായിരുന്നില്ല. ജനതതികളുടെ പരിണാമത്തെയും മതങ്ങളുടെ ആത്മാവിനെയും കുറിച്ച് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തപ്പെട്ട സുചിന്തിതമായ അഭിപ്രായമായിരുന്നു.

സത്യത്തിന്റെ ശത്രുക്കളെ സംബന്ധിച്ചിടത്തോളം തികച്ചും അരോചകമായിരുന്നു ഈ കണ്ടെത്തലുകള്‍ എന്ന് പറയാതെ വയ്യ. മൃദുലവികാരങ്ങളെ ഉത്തേജിപ്പിച്ചും മനുഷ്യമസ്തിഷ്കത്തെ മയക്കിക്കിടത്തിയും സ്വാര്‍ഥതാല്‍പര്യങ്ങള്‍ നേടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഇസ്ലാം എന്നും ഒരു പേടിസ്വപ്നമായിരുന്നു. മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുകയും വികാരങ്ങളെ നിയന്ത്രിക്കുകയുമാണല്ലോ ഇസ്ലാം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇസ്ലാമിന്റെ വളര്‍ച്ചയെ തടുക്കുവാന്‍ അതിവിദഗ്ദ്ധമായ ഒരു ആയുധത്തെക്കുറിച്ച് അവര്‍ ആലോചിച്ചു. ഇസ്ലാമിനെക്കുറിച്ച് ആരെങ്കിലും വസ്തുനിഷ്ഠമായി പഠിച്ചാല്‍ അതിന്റെ സൌന്ദര്യത്തെ ആസ്വദിക്കുവാന്‍ അവസരം ലഭിച്ചാല്‍- അയാള്‍ തീര്‍ച്ചയായും ഇസ്ലാമിക വലയത്തിനകത്തു വരുമെന്ന് അവര്‍ മനസ്സിലാക്കി. അതിനാല്‍ ഇസ്ലാമിന്റെ സൌന്ദര്യം ആരും ആസ്വദിക്കാനിടവരരുത്. മുസ്ലിം സമൂഹത്തിലേക്ക് ആരും ആകൃഷ്ടരായിപ്പോകരുത്. അതിനെന്താണൊരു വഴി? ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ ആയുധത്തെ ഇസ്ലാമിന്നെതിരില്‍ തിരിച്ചുവെക്കാനാണ് സിദ്ധിവൈഭവമുള്ള ബുദ്ധിജീവികള്‍ തീരുമാനിച്ചത്. ആ ആയുധം മറ്റൊന്നുമായിരുന്നില്ല. മീഡിയ! ഇസ്ലാമിക സമൂഹത്തെ പൊതുജനത്തില്‍ നിന്ന് അന്യവല്‍ക്കരിക്കുന്നതിന് വേണ്ടി മീഡിയ സൃഷ്ടിച്ച ഏറ്റവും വലിയ വിഷവാതകമായിരുന്നു 'ഇസ്ലാം ഭീകരതയാണ്' (കഹെമാ ശ ഠലൃൃീൃശാ) എന്ന പ്രചരണം!

ഈ പ്രചരണം വഴി എന്തുണ്ടായി? സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്ന അവസ്ഥ ഇല്ലാതായി. ഇസ്ലാമിക സമൂഹത്തെ ഭീതിയോടു കൂടി വീക്ഷിക്കുന്ന അവസ്ഥയുണ്ടായി. ഇസ്ലാമിക പ്രബോധനത്തെയും പ്രചരണത്തെയും വേവലാതിയോടെ നോക്കിക്കാണുന്ന സ്ഥിതി സംജാതമായി. ഇതിനെക്കാളെല്ലാം വളരെ മാരകവും പ്രതിലോമകരവുമായ പ്രതികരണമുണ്ടായത് ഇസ്ലാമിക സമൂഹത്തിലായിരുന്നു. ഇസ്ലാം ഭീകരത തന്നെയാണെന്ന മട്ടില്‍ മുസ്ലിം സമൂഹത്തിലെ ഗറില്ലാഗ്രൂപ്പുകള്‍ പ്രതികരിക്കാന്‍ തുടങ്ങി. തങ്ങള്‍ ആര്‍ക്കെതിരെയാണോ യുദ്ധം പ്രഖ്യാപിച്ചത് അവരെത്തന്നെ പ്രസ്തുത ആയുധം വഹിക്കുന്ന 'ചാവേര്‍ പടയാളി'കളാക്കി മാറ്റുവാന്‍ സാധിച്ചുവെന്നതാണ് സയണിസത്തിന്റെ വിജയം. മുസ്ലിം തീവ്രവാദത്തിന്റെ വിത്തുകള്‍ തിയോഡര്‍ ഹെര്‍സലിന്റെയും പിന്‍ഗാമികളുടെയും കുടിലതന്ത്രങ്ങള്‍ക്കകത്താണ് ചികയേണ്ടതെന്നര്‍ത്ഥം.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH